കിക്മയിൽ എം.ബി.എ. ക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരത്തെ കേരളസഹകരണ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ (കിക്മ) എംബിഎ (ഫുള്‍ടൈം) ബാച്ചിലേയ്ക്കുളള അപേക്ഷ ക്ഷണിച്ചു. www.kicma.ac.inhttp://www.kicma.ac.in വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 28. കേരള സര്‍വ്വകലാശാലയുടെയും എഐസിറ്റിഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ്, സിസ്റ്റം എന്നിവയില്‍ഇരട്ട സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പുണ്ട്. പട്ടികജാതി, പട്ടികവർഗ,ഒഇസി, മത്സ്യതൊഴിലാളി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, സർവകലാശാല നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ജനുവരിയിലെ സി-മാറ്റ് പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോൺ 8547618290, 9188001600.