മല്‍സ്യഫെഡ് പ്രോജക്ട് കണ്‍സള്‍ട്ടന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
കേരളസംസ്ഥാനസഹകരണമല്‍സ്യവികസനഫെഡറേഷന്‍ (മല്‍സ്യഫെഡ്) നീണ്ടകരയിലെ വലനിര്‍മാണയൂണിറ്റിന്റെ നിര്‍മാണ-വൈദ്യുതീകരണപ്രവര്‍ത്തനങ്ങള്‍ക്കായി പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി പദവിയുള്ള അംഗീകൃത എഎജന്‍സികളില്‍നിന്നു താല്‍പര്യപത്രം (എക്‌സ്‌പഷന്‍ ഓഫ് ഇന്ററസ്റ്റ് – ഇഒഐ ക്ഷണിച്ചു. താല്‍പര്യമുള്ള ഏജന്‍സികള്‍ ശതമാനാധിഷ്‌ഠിത കണ്‍സള്‍ട്ടന്‍സി ഫീസ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. 23കോടിരൂപയാണു പദ്ധതിച്ചെലവായി കണക്കാക്കുന്നത്. മെയ് 25നു രണ്ടുമണിക്കകം ഇഒഐ സമര്‍പ്പിക്കണം. തിരുവനന്തപുരം മണക്കാട് പോസ്‌റ്റോഫീസ് പരിധിയിലെ കമലേശ്വരത്തുള്ള മല്‍സ്യഫെഡ് ആസ്ഥാനത്താണു സമര്‍പ്പിക്കേണ്ടത്. അന്നു മൂന്നിനുതന്നെ ഇഒഐ സമര്‍പ്പിച്ചവരില്‍ സന്നിഹിതരാകുന്നവരുടെ സാന്നിധ്യത്തില്‍ ഇഒഐകള്‍ തുറക്കും. ഫോണ്‍: 0471-2458606, 2457756. വെബ്‌സൈറ്റ്: www.matsyafed.inhttp://www.matsyafed.in