കേരഫെഡില്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ നിയമനം
കേരള കേരകര്‍ഷക സഹകരണ ഫെഡറേഷനില്‍ (കേരഫെഡ്) ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മാനേജര്‍ (ഫിനാന്‍സ്), അസിസ്റ്റന്റ് മാനേജര്‍ (മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ്) തസ്തികകളില്‍ നിയമനത്തിനായി ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി.മുഖേന സ്ഥിരനിയമനം നടത്തുന്നതുവരെയോ ഒരുവര്‍ഷംവരെയോ ആണു നിയമനം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. മാനേജര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ വേണ്ടത് സി.എ/സി.എം.എ (സംസ്ഥാന/കേന്ദ്ര/പൊതുമേഖലാസ്ഥാപനങ്ങളില്‍നിന്ന്) ആണ്. ഈ യോഗ്യതയുള്ളവര്‍ ഇല്ലെങ്കില്‍ ഏഴുവര്‍ഷം പ്രവൃത്തിപരിചയമുള്ള എം.ബി.എ (ഫിനാന്‍സ്) ക്കാരെ (സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/അംഗീകൃതസ്വകാര്യമേഖലാസ്ഥാപനങ്ങളില്‍നിന്ന്) പരിഗണിക്കും. ശമ്പളം 77200-140500 രൂപ.