6 സംഘങ്ങളില്‍ ലിക്വിഡേഷന്‍

Moonamvazhi

ആറ്‌ സംഘങ്ങളില്‍ ലിക്വിഡേഷന്‍ നടപടികളെടുത്തും ഒമ്പതുസംഘങ്ങളില്‍ ക്ലെയിം നോട്ടീസുകള്‍ ഇറക്കിയും ഗസറ്റ്‌ വിജ്ഞാപനങ്ങളായി.മലപ്പുറംജില്ലയില്‍ മഞ്ചേരി ലേബര്‍ കോണ്‍ട്രാക്ട്‌സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ എം 535) പ്രവര്‍ത്തനം സമാപ്‌തീകരിച്ചും ലിക്വിഡേറ്ററെ നിയമിച്ചും ഉത്തരവായി്‌. മഞ്ചേരി അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ ഓഫീസിലെ മഞ്ചേരി യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയാണു നിയമിച്ചിട്ടുള്ളത്‌. സംഘത്തില്‍ 2009-10 വരെയുള്ള ഓഡിറ്റ്‌ മാത്രമാണു പൂര്‍ത്തിയായിട്ടുള്ളത്‌. കണക്കുകളും രേഖകളും തയ്യാറാക്കി ബോധിപ്പിക്കാത്തതിനാല്‍ രേഖകള്‍ ലഭ്യമല്ലാത്ത വിഭാഗത്തിലാണ്‌ ഓഡിറ്റ്‌ വിഭാഗം ഇതിനെ പെടുത്തിയിട്ടുള്ളത്‌. 2010ലെ കണക്കുപ്രകാരം മുക്കാല്‍ലക്ഷത്തോളം രൂപ അറ്റനഷ്ടമുണ്ട്‌. സംഘം നടത്താന്‍ അംഗങ്ങള്‍ക്കാര്‍ക്കും താല്‍പര്യമില്ലെന്നും അന്വേഷണറിപ്പോര്‍ട്ടിലുണ്ട്‌.
ലിക്വിഡേഷനെത്തുടര്‍ന്നു മലപ്പുറം ജില്ലയിലെ രാജപുരം സെന്റ്‌ പയസ്‌ ടെന്‍ത്‌ കോളേജ്‌ എംപ്ലോയീസ്‌ സഹകരണസംഘത്തിന്റെ (ക്‌ളിപ്‌തം നമ്പര്‍ എസ്‌ 346) രജിസ്‌ട്രേഷന്‍ റദ്ദാക്കി.
ആലപ്പുഴ ജില്ലയിലെ ക്ലിപ്‌തം 2999-ാം നമ്പര്‍ പുറക്കാട്‌ സര്‍വീസ്‌ സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായി അമ്പലപ്പുഴ സഹകരണഅസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ ജനറല്‍ ഓഫീസിലെ അമ്പലപ്പുഴ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെ നിയമിച്ചു.1949ല്‍ ആരംഭിച്ച സംഘം പുനരുജ്ജീവിപ്പിക്കാന്‍ അംഗങ്ങള്‍ക്കാര്‍ക്കും താല്‍പര്യമില്ല. 1996-97നുശേഷം സംഘത്തില്‍നിന്നു വായ്‌പ നല്‍കിയിട്ടുണ്ടോ എന്നും തിരിച്ചടവുണ്ടായിട്ടുണ്ടോ എന്നും അറിയില്ലെന്നും ബാധ്യതകള്‍ തീര്‍ക്കാന്‍ സ്ഥലവും കെട്ടിടവും ജപ്‌തി ചെയ്‌തി്‌ട്ടുണ്ടെന്നും സ്ഥലവാസികളില്‍നിന്ന്‌ അറിഞ്ഞതായി അന്വേഷണറിപ്പോര്‍ട്ടിലുണ്ട്‌. കേരളബാങ്കില്‍നിന്ന്‌ എടുത്ത വായ്‌പയില്‍ 2238827 രൂപ അടയ്‌ക്കാനുണ്ടെന്നു കേരളബാങ്ക്‌ അറിയിച്ചിട്ടുണ്ട്‌.


മലപ്പുറം ജില്ലയിലെ പൊന്നാനി സംയുക്തമേഖലാമണല്‍ മാര്‍ക്കറ്റിങ്‌ സഹകരണസംഘം ക്ലിപ്‌തം നമ്പര്‍ എം 904ന്റെ ലിക്വിഡേറ്ററായി സഹകരണസംഘം പൊന്നാനി അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ ഓഫീസിലെ പൊന്നാനി യൂണിറ്റ്‌ ഇന്‍സ്‌്‌പെക്ടറെ നിയമിച്ചു. രേഖകള്‍ മുന്‍സെക്രട്ടറിയില്‍നിന്നു ലഭ്യമാക്കിയിട്ടില്ലെന്നു റിപ്പോര്‍ട്ടിലുണ്ട്‌.മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ എഡ്യുക്കേഷണല്‍ സഹകരണസംഘം ക്ലിപ്‌തം നമ്പര്‍ എം 620 ന്റെ ലിക്വിഡേറ്ററായി സഹകരണസംഘം കൊണ്ടോട്ടി അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ ഓഫീസിലെ കൊണ്ടോട്ടി യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെ നിയമിച്ചു. സംഘത്തിന്റെ സ്ഥലം, കെട്ടിടം എന്നിവയുടെ നികുതിയും മറ്റും അടച്ചിട്ടില്ലെന്നും കെട്ടിടം വാടകയ്‌ക്കുകൊടുത്തതു വരവു വച്ചില്ലെന്നും മറ്റുമുള്ള അന്വേഷണറിപ്പോര്‍ട്ടില്‍ ഭരണസമിതി പിരിച്ചുവിട്ട്‌ ലിക്വഡേറ്റ്‌ ചെയ്യാവുന്നതാണെന്നു ശുപാര്‍ശ ചെയ്‌തിരുന്നു.
പൊന്നാനി താലൂക്ക്‌ റേഷന്‍ ഡീലേഴ്‌സ്‌ വെല്‍ഫയര്‍ സഹകരണസംഘത്തിലും (ക്‌ളിപ്‌തം നമ്പര്‍ എം 748) ലിക്വിഡേറ്ററെ നിയമിച്ചു. പൊന്നാനി യൂണിറ്റ്‌ ഇന്‍സ്‌പെക്ടറാണു ലിക്വിഡേറ്റര്‍. 2011 ജൂണ്‍ 28നു ഭരണസമിതിയുടെ കാലാവധി തീര്‍ന്നിരുന്നു. 2023-24ലെ ഓഡിറ്റ്‌ പ്രകാരം 35844 രൂപ അറ്റനഷ്ടമുണ്ട്‌. അവസാനപൊതുയോഗം സംഘം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

കോട്ടയം ജില്ലയിലെ കൊടൂപ്പാടം സി.വി.സി.എസ്‌. ലിമിറ്റഡ്‌ നമ്പര്‍ 1375 സംഘത്തിന്റെ ലിക്വിഡേറ്ററായ വൈക്കം കയര്‍ പ്രൊജക്ട്‌ ഓഫീസിലെ സീനിയര്‍ സഹകരണഇന്‍സ്‌പെക്ടര്‍ (ലിക്വിഡേറ്റര്‍) സംഘത്തില്‍നിന്ന്‌ ആര്‍ക്കെങ്കിലും പണം ലഭിക്കാനുണ്ടെങ്കില്‍ 60ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നു ജൂലൈ 15ലെ ഗസറ്റില്‍ നല്‍കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.മലപ്പുറം ജില്ലയിലെ പരമ്പരാഗതമണല്‍ത്തൊഴിലാളി ക്ഷേമസഹകരണ (ക്ലി്‌പ്‌തം നമ്പര്‍ 870) സംഘത്തില്‍നിന്ന്‌ ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ രേഖകള്‍ സഹിതം രണ്ടുമാസത്തിനകം തന്നെ സമീപിക്കണമെന്നു ലിക്വിഡേറ്ററായ സഹകരണസംഘം പൊന്നാനി അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ ജനറല്‍ ഓഫീസിലെ അണ്ടത്തോട്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഇതും ജൂലൈ 15ലെ ഗസറ്റിലാണുള്ളത്‌.
ലിക്വിഡേഷന്‍ നടക്കുന്ന മലപ്പുറം ജില്ലയിലെ ഒഴൂര്‍ ക്ഷീരോല്‍പാദകസഹകരണസംഘം(ക്ലിപ്‌തം നമ്പര്‍ 137-ഡി) ആപ്‌കോസിനെ സംബന്ധിച്ച്‌ ആര്‍ക്കെങ്കിലും അവകാശവാദങ്ങള്‍ ഉന്നയിക്കാനുണ്ടെങ്കില്‍ രേഖകള്‍ സഹിതം 60ദിവസത്തിനകം അറിയിക്കണമെന്നു ജൂലൈ 15ലെ ഗസറ്റില്‍ ലിക്വിഡേറ്റര്‍ വിജ്ഞാപനം നല്‍കിയിട്ടുണ്ട്‌. മിന്‍ഷ എന്‍, ഡയറി ഫാം ഇന്‍സ്‌ട്രക്ടര്‍, ക്ഷീരവികസന സര്‍വീസ്‌ യൂണിറ്റ്‌, താനൂര്‍ 676302. ഫോണ്‍ 9037729721. ഇ-മെയില്‍ [email protected] എന്ന വിലാസത്തിലാണ്‌ അറിയിക്കേണ്ടത്‌.


പത്തനംതിട്ട ജില്ലയിലെ നീരാട്ടുകാവ്‌-കക്കുടുമണ്‍ ക്ഷീരോല്‍പാദകസഹകരണസംഘ (ക്ലിപ്‌തം നമ്പര്‍ പി.ടി. 74 ഡി) വുമായി ആര്‍ക്കെങ്കിലും ബാധ്യതകളുണ്ടെങ്കില്‍ 60ദിവസത്തിനകം അറിയിക്കണമെന്ന്‌ ജൂലൈ 22ലെ ഗസറ്റില്‍ നല്‍കിയ വിജ്ഞാപനത്തില്‍ ലിക്വിഡേറ്ററായ ഡയറിഫാം ഇന്‍സട്രക്ടര്‍ അറിയിച്ചു. ആരും ബാധ്യതാരേഖകളുമായി സമീപിച്ചില്ലെങ്കില്‍ ബാധ്യതകള്‍ ഇല്ലെന്ന നിഗമനത്തില്‍ സമാപ്‌തീകരണം പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും അറിയിപ്പിലുണ്ട്‌.ഇടുക്കി ജില്ലയിലെ മേലോരം ക്ഷീരോല്‍പാദകസഹകരണസംഘം (ഐ 215 ഡി) ആപ്‌കോസിനെക്കുറിച്ചും ഇത്തരമൊരു അറിയിപ്പ്‌ ലിക്വിഡേറ്ററായ പീരുമേട്‌ ക്ഷീരവികസനയൂണിറ്റ്‌ ഡയറിഫാം ഇന്‍സ്‌ട്രക്ടര്‍ എ യൂണിറ്റ്‌ നല്‍കിയിട്ടുണ്ട്‌. പണം കിട്ടാനുണ്ടെങ്കില്‍ അവര്‍ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ്‌ മുഖേനയോ അറിയിക്കണമെന്നും സംഘത്തിലേക്കു പണം അടക്കാനുള്ളവര്‍ നേരിട്ടു രണ്ടുമാസത്തിനകം പണം അടച്ചു രശീത്‌ വാങ്ങണമെന്നുമാണ്‌ അറിയിപ്പ്‌.

കുട്ടിക്കാനം ക്ഷിരസഹകരണസംഘം നമ്പര്‍ ഐ 53 ഡി സംഘത്തിന്റെ കാര്യത്തിലും മേല്‍പറഞ്ഞതരം അറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ലിക്വിഡേറ്ററായ പീരുമേട്‌ ക്ഷീരവികസനയൂണിറ്റ്‌ ഡയറിഫാം ഇന്‍സ്‌ട്രക്ടര്‍ ബി യൂണിറ്റിന്റെതാണ്‌ അറിയിപ്പ്‌.
വാളാര്‍ ഡി പുതുവല്‍ ക്ഷീരസഹകരണസംഘം നമ്പര്‍ ഐ 202 ഡി ആപ്‌കോസിന്റെ കാര്യത്തിലും ഇതേ അറിയിപ്പ്‌ ലിക്വിഡേറ്ററായ പീരുമേട്‌ ക്ഷീരവികസനയൂണിറ്റ്‌ ഡയറിഫാം ഇന്‍സ്‌ട്രക്ടര്‍ ബി യൂണിറ്റ്‌ നല്‍കിയിട്ടുണ്ട്‌.
മലപ്പുറം ജില്ലയിലെ കണ്ണമംഗലം പടപ്പറമ്പ്‌ വനിതാക്ഷീരോല്‍പാദകസഹകരണസംഘം ക്ലിപ്‌തം നമ്പര്‍ എം 196 ഡി ആപ്‌കോസിന്റെ കാര്യത്തില്‍ ആര്‍ക്കെങ്കിലും അവകാശവാദങ്ങള്‍ ഉന്നയിക്കാനുണ്ടെങ്കില്‍ 60 ദിവസത്തിനകം നല്‍കണമെന്നു ലിക്വിഡേറ്റരായ ഡയറി ഫാം ഇന്‍സ്‌ട്രക്ടര്‍ അറിയിച്ചു. നസീം അബ്ദുറഹ്മാന്‍ വി, ഡയറിഫാം ഇന്‍സ്‌ട്രക്ടര്‍, ക്ഷീരവികസനഓഫീസ്‌, വേങ്ങര-676304. ഫോണ്‍ 7403310115. ഇ-മെയില്‍ [email protected] എന്ന വിലാസത്തിലാണ്‌ അവകാശവാദങ്ങള്‍ ഉന്നയിക്കേണ്ടത്‌.
തൃശ്ശൂര്‍ ജില്ലയിലെ അമ്പലപ്പാട്‌ വനിതാവ്യവസായസഹകരണസംഘം ക്ലിപ്‌തം നമ്പര്‍ എസ്‌ഐഎന്‍ഡി (ആര്‍) 233 ല്‍നിന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും കിട്ടാനുണ്ടെങ്കില്‍ രണ്ടുമാസത്തിനകം തന്നെ സമീപിച്ച്‌ അവകാശമുന്നയിക്കേണ്ടതാണെന്നു ലിക്വിഡേറ്റര്‍ തൃശ്ശൂര്‍ ജില്ലാ വ്യവസായകേന്ദ്രത്തിലെ ജൂനിയര്‍ കോഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്ടര്‍ (ലിക്വിഡേഷന്‍) ജൂലൈ 22ലെ ഗസറ്റില്‍ അറിയിച്ചിട്ടുണ്ട്‌.

Moonamvazhi

Authorize Writer

Moonamvazhi has 508 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!