ഒരു സംഘത്തില്‍ ക്ലെയിം നോട്ടീസ്; രണ്ടിടത്തു ലിക്വിഡേറ്റര്‍
ലിക്വിഡേഷന്‍ പുരോഗമിക്കുന്ന ഒരു സംഘത്തില്‍ ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചു. പുനരുജ്ജീവനശ്രമം പരാജയപ്പെട്ട രണ്ടു സംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. പന്തളം ത്രീസ്റ്റാര്‍ വനിതാവ്യവസായസഹകരണസംഘത്തിന്റെ (ലിമിറ്റഡ് നമ്പര്‍ എസ് ഇന്‍ഡ് പി.റ്റി.എ. 154) കാര്യത്തിലാണു ക്ലെയിം നോട്ടീസ്. ഈ സംഘത്തില്‍നിന്നു പണം കിട്ടാനുള്ളവര്‍ 60ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നു ലിക്വിഡേറ്ററായ പത്തനംതിട്ട കോഴഞ്ചേരിയിലുള്ള ജില്ലാവ്യവസായകേന്ദ്രം സീനിയര്‍ സഹകരണഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഷൊര്‍ണൂര്‍ മില്‍ക്ക് സപ്ലൈയൂണിയന്റെ (ക്ലിപ്‌തം നമ്പര്‍ എഫ് 1499) ലിക്വിഡേറ്ററായ പട്ടാമ്പി ക്ഷീരവികസനഓഫീസറെ നിയമിച്ചു. സ്ഥലവും കെട്ടിടവും ഷൊര്‍ണൂര്‍ നഗരസഭാസെക്രട്ടറിയുടെ പേരിലാണ്. സംഘംപുനരുജ്ജീവിപ്പിക്കാന്‍ പാര്‍ട് ടൈം അഡ്‌മിനിസ്‌ട്രേറ്ററെ വച്ചെങ്കിലും പുനരുജ്ജീവനം സാധ്യമല്ലെന്നു ബോധ്യമായി. അതിനാലാണു ലിക്വിഡേഷന്‍. മിഥുനപള്ളം ക്ഷീരോല്‍പാദകസഹകരണസംഘം ക്ലിപ്‌തം നമ്പര്‍ പി 277 ഡി ആപ്‌കോസിന്റെ പുനരുദ്ധാരണശ്രമവും വിജയിച്ചില്ല. അതിനാല്‍ ലിക്വിഡേറ്ററായി മലമ്പുഴ ക്ഷീരവികസനഓഫീസറെ നിയമിച്ചു.


