നിര്‍ജീവസംഘങ്ങളെ ഒഴിവാക്കല്‍ ഊര്‍ജിതം; 116സംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരായി

Moonamvazhi

പ്രവര്‍ത്തനം നിലച്ചു രേഖകളില്ലാതെ രജിസ്‌ട്രേഷന്‍ നമ്പരില്‍മാത്രമായി ഒതുങ്ങിയ സഹകരണസംഘങ്ങളെ ഒഴിവാക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി. നിര്‍ജീവമായ 116 സഹകരണസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. തൃശ്ശൂര്‍ജില്ലയിലെ നൂറ്റിപ്പന്ത്രണ്ടും എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലംജില്ലകളില്‍ ഓരോന്നുവീതവും സംഘങ്ങളിലാണു ലിക്വിഡേറ്റര്‍മാരെ നിയമിച്ചത്‌. ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നു പത്തനംതിട്ടയിലെ നാലും ഇടുക്കിയിലെ ഒന്നും അടക്കം അഞ്ചുസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. വിവിധജില്ലകളിലായി ലിക്വിഡേഷനിലുള്ള 14 സംഘങ്ങളില്‍ ക്ലെയിംനോട്ടീസുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

തൃശ്ശൂര്‍ ജില്ലയില്‍ ലിക്വിഡേറ്റര്‍മാരായവ: കെഎസ്‌എഫ്‌ എംപ്ലോയീസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 711), ചൊവ്വൂര്‍ ലിഫ്‌റ്റ്‌ ഇറിഗേഷന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 172), തൃശ്ശൂര്‍ ഡിസ്‌ട്രിക്ട്‌ മിനി ഫുഡ്‌ പ്രോഡക്ട്‌സ്‌ മാര്‍ക്കറ്റിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 955), പാറളം പഞ്ചായത്ത്‌ എസ്‌ സി ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 834), ഇന്റഗ്രേറ്റഡ്‌ പൗള്‍ട്രി ഡവലപ്‌മെന്റ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1062), അവിണിശ്ശേരി വയോജനക്ഷേമസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1534), തേവര്‍പടവ്‌ കോള്‍ ഫാമിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 349), ചേര്‍പ്പ്‌ ബ്ലോക്ക്‌ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 898), ചേര്‍പ്പ്‌ പച്ചക്കറി ഉല്‍പാദകവിപണനസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 995), ചേര്‍പ്പ്‌ മേഖലാ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1006), ഒല്ലൂക്കര പഞ്ചായത്ത്‌ വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 878), ഒല്ലൂക്കര ബ്ലോക്ക്‌ വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 843), ചേര്‍പ്പ്‌ ബ്ലോക്ക്‌ വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 879), വല്ലച്ചിറ അവല്‍ ഉല്‍പാദകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 804), വെള്ളാനിക്കര മാടക്കത്തറ ഹോര്‍ട്ടി കള്‍ച്ചര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 978), ന്യൂസ്‌ പേപ്പര്‍ ഏജന്റ്‌സ്‌ ആന്റ്‌ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1297), തൃശ്ശൂര്‍ ജില്ല സംഘടിത അസംഘടിത വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1428), പൂത്തറക്കല്‍ ലിഫ്‌റ്റ്‌ ഇറിഗേഷന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 354), തൃശ്ശൂര്‍ ഡിസ്‌ട്രിക്ട്‌ ഹ്യൂമണ്‍ റിസോഴ്‌സസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1197), മരത്താക്കര വില്ലേജ്‌ കണ്‍സ്യൂമര്‍ സ്റ്റോര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 860), അവിണിശ്ശേരി ഹാന്റ്‌ലൂം റെഡിമെയ്‌ഡ്‌ ഗാര്‍മെന്റ്‌സ്‌ ആന്റ്‌ മാര്‍ക്കറ്റിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 900), അവിണിശ്ശേരി അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ്‌ ആന്റ്‌ പ്രോസസിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1104), തൃശ്ശൂര്‍ താലൂക്ക്‌ തയ്യല്‍ത്തൊഴിലാളി സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 938), തൃശ്ശൂര്‍ ജില്ല പ്രൈവറ്റ്‌ സ്‌കൂള്‍ ടീച്ചേഴ്‌സ്‌ ആന്റ്‌ എംപ്ലോയീസ്‌ സഹകരണസംഘം, ഒല്ലൂര്‍ പഞ്ചായത്ത്‌ കണ്‍സ്യൂമര്‍ സ്റ്റോര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 877), ടിപ്പര്‍ ആന്റ്‌ എര്‍ത്ത്‌ മൂവേഴ്‌സ്‌ സഹകരണസംഘം, കുരിയച്ചിറ സഹകരണഹോസ്‌പിറ്റല്‍ സംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 816), തൃശ്ശൂര്‍ മാര്‍ക്കറ്റിങ്‌ പ്രോസസിങ്‌ സഹകരണസംഘം ( ക്ലിപ്‌തം നമ്പര്‍ ആര്‍ 1227), മുളകുന്നത്തുകാവ്‌ ഗ്രാമപ്പഞ്ചായത്ത്‌ സസ്യഫലപുഷ്‌പഫല സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 982), കോലഴി ഗ്രാമപഞ്ചായത്ത്‌ ഹോര്‍ട്ടികള്‍്‌ച്ചര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 986), കെല്‍ട്രോണ്‍ എംപ്ലോയീസ്‌ ഹൗസിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 699), ധനലക്ഷ്‌മി ബാങ്ക്‌ എംപ്ലോയീസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 953), തൃശ്ശൂര്‍ ജില്ലാ പ്രിയദര്‍ശിനി വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1169), ഏജീസ്‌ ഓഫീസ്‌ ഹൗസിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 949), മുളങ്കുന്നത്തുകാവ്‌ പഞ്ചായത്ത്‌ വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1249), മുളകുന്നത്തുകാവ്‌ ഗ്രാമപഞ്ചായത്ത്‌ ഹോര്‍ട്ടികള്‍ച്ചര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 974), തൃശ്ശൂര്‍ താലൂക്ക്‌ ഹോട്ടല്‍ ആന്റ്‌ കാന്റീന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 830), ഒല്ലൂക്കര ബ്ലോക്ക്‌ മള്‍ബറി പ്ലാന്റേഷന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 810), ഒല്ലൂക്കര ബ്ലോക്ക്‌ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1008), കൂട്ടാല ലിഫ്‌റ്റ്‌ ഇറിഗേഷന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1008), ഒല്ലൂക്കര സഹകരണ കണ്‍സ്യൂമര്‍ സ്റ്റോര്‍ (ക്ലിപ്‌തം നമ്പര്‍ ആര്‍ 849), ഒല്ലൂക്കര ബ്ലോക്ക്‌ മാര്‍ക്കറ്റിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 913), പാണഞ്ചേരി പഞ്ചായത്ത്‌ വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 848), തൃശ്ശൂര്‍ ഡിസ്‌ട്രിക്ട്‌ അഡ്വാന്‍സ്‌ ടൂറിസം ഡവലപ്‌മെന്റ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 976), തൃശ്ശൂര്‍ ടൗണ്‍ പെറ്റി ട്രേഡേഴ്‌സ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 683), സിഎസ്‌ബി എംപ്ലോയീസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1008), തൃശ്ശൂര്‍ ഷോപ്പ്‌ എംപ്ലോയീസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 390), പാറളം പഞ്ചായത്ത്‌ വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 836), തൃശ്ശൂര്‍ ജില്ലാ ഹൗസിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 885), തൃശ്ശൂര്‍ ജില്ലാ സെന്‍ട്രല്‍ കേരള ഫോട്ടോഗ്രാഫിക്‌ ആര്‍ടിസ്റ്റ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 180), തൃശ്ശൂര്‍ ജില്ലാ ടാക്‌സിഡ്രൈവേഴ്‌സ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 682), തൃശ്ശൂര്‍ ഹെഡ്‌ പോസ്‌റ്റോഫീസ്‌ കാന്റീന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 797), തൃശ്ശൂര്‍ പ്രൈവറ്റ്‌ മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1282), തൃശ്ശൂര്‍ ജില്ല ലെബോറ്റേഴ്‌സ്‌ എഞ്ചിനിയറിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1005), തൃശ്ശൂര്‍ താലൂക്ക്‌ സ്‌മോള്‍ ഫാര്‍മേഴ്‌സ്‌ വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1236), തൃശ്ശൂര്‍ ജില്ല അണ്‍എംപ്ലോയീസ്‌ വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1176), വിളക്കുമാടം അകമ്പാടം കര്‍ഷകവിപണനസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 924), പാറളം പഞ്ചായത്ത്‌ കണ്‍സ്യൂമര്‍ സ്റ്റോര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 837), തൃശ്ശൂര്‍ ജില്ലാ മഹിളാക്ഷേമസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 725), സതേണ്‍ റെയില്‍വേ എംപ്ലോയീസ്‌ കണ്‍സ്യൂമര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 360), തൃശ്ശൂര്‍ ജില്ലാ സഹകരണപ്രിന്റേഴ്‌സ്‌ സംഘം (ക്ലിപ്‌തം നമ്പര്‍ 3815), തൃശ്ശൂര്‍ ജില്ല ബില്‍ഡിങ്‌ മെറ്റീരിയല്‍സ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 862), വെട്ടുകാട്‌ കരിങ്കല്‍ത്തൊഴിലാളിസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 695), തൃശ്ശൂര്‍ വികലാംഗസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 942), തൃശ്ശൂര്‍ താലൂക്ക്‌ ടെക്‌നിക്കലി ട്രെയിന്‍ഡ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 386), നടത്തറ മുളവ്യവസായസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 4156), തൃശ്ശൂര്‍ ജില്ലാ ഫോട്ടോഗ്രാഫിക്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 180), പുത്തൂര്‍ ലിഫ്‌റ്റ്‌ ഇറിഗേഷന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 965), പ്രിയദര്‍ശിനി ടീക്ക്‌ പ്ലാന്റേഷന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 4393), തൃശ്ശൂര്‍ ആയുര്‍വേദഹോസ്‌പിറ്റല്‍ (ക്ലിപ്‌തം നമ്പര്‍ ആര്‍ 370), ടിഡബ്ലിയുസിസിഎസ്‌ എംപ്ലോയീസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 295), തൃശ്ശൂര്‍ ജില്ലാ പാരലല്‍കോളേജ്‌ വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1320), ഒല്ലൂര്‍മേഖലാ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1002), മരോട്ടിച്ചാല്‍ സോഷ്യല്‍ വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1463), അരിമ്പൂര്‍ പഞ്ചായത്ത്‌ മള്‍ട്ടിപ്പര്‍പ്പസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1158), അന്തിക്കാട്‌ ബ്ലോക്ക്‌ കണ്‍സ്യൂമര്‍ സ്‌റ്റോര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 644), തൃശ്ശൂര്‍ താലൂക്ക്‌ കള്ളുല്‍പാദകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 316), ശ്രീരാമന്‍ചിറ കോള്‍ കര്‍ഷകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 865), അന്തിക്കാട്‌ ബ്ലോക്ക്‌ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 917), തൃശ്ശൂര്‍ ജില്ലാ സോഷ്യല്‍ വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 903), താന്ന്യം പഞ്ചായത്ത്‌ കണ്‍സ്യൂമര്‍ സ്റ്റോര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 392), തൃശ്ശൂര്‍ ജില്ലാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 877), തൃശ്ശൂര്‍ താലൂക്ക്‌ കള്ളുവ്യവസായത്തൊഴിലാളിസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 1075), ചെറുകിടകാര്‍ഷികോല്‍പന്ന എംപിസിഎസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1182), തൃശ്ശൂര്‍ ഡിസ്‌ട്രിക്ട്‌ കണ്‍സ്‌ട്രക്ഷന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 825), കൈപ്പറമ്പ്‌ പഞ്ചായത്ത്‌ കണ്‍സ്യൂമര്‍ സഹകരണസ്റ്റോര്‍ (ക്ലിപ്‌തം നമ്പര്‍ ആര്‍ 891), പുഴയ്‌ക്കല്‍ ബ്ലോക്ക്‌ കര്‍ഷക വിവിധോദ്ദേശ്യസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1324), തോളൂര്‍ ഗ്രാമപഞ്ചായത്ത്‌ വ്യാപാരിവ്യവസായിസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1192), ശിവരാമപുരം ഹരിജന്‍ കോളനി സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 493), പുഴയ്‌ക്കല്‍ ബ്ലോക്ക്‌ വ്യാപാരിവ്യവസായിക്ഷേമസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1493), പേരാമംഗലം കര്‍ഷക കാര്‍ഷികേതരസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1375), തൃശ്ശൂര്‍ ജില്ലാ ന്യൂസ്‌പേപ്പര്‍ ഏജന്റ്‌സ്‌ ആന്റ്‌ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 951), വടക്കേമുള്ളൂര്‍ കായല്‍ക്കര്‍ഷകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 349), അടാട്ട്‌ പഞ്ചായത്ത്‌ ജനറല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ്‌ ആന്റ്‌ പ്രോസസിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1009), കാഞ്ഞാണി പടന്ന ലിഫ്‌റ്റ്‌ ഇറിഗേഷന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 209), പാറളം പഞ്ചായത്ത്‌ ഹാസിനി കണ്‍സ്യൂമര്‍ സ്റ്റോര്‍ (ക്ലിപ്‌തം നമ്പര്‍ ആര്‍ 833), വെട്ടുകാട്‌ മാര്‍ക്കറ്റിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 893), പൂങ്കുന്നം കണ്‍സ്യൂമര്‍ സ്റ്റോര്‍ (ക്ലിപ്‌തം നമ്പര്‍ ആര്‍ 856), തൃശ്ശൂര്‍ ജില്ലാ കേരോല്‍പന്ന സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 975), തൃശ്ശൂര്‍ പുഴയ്‌ക്കല്‍ ബ്ലോക്ക്‌ അംഗന്‍വാടി വര്‍ക്കേഴ്‌സ്‌ ആന്റ്‌ ഹെല്‍പ്പേഴ്‌സ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1347), തൃശ്ശൂര്‍ വൈരക്കല്‍ തൊഴിലാളിസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 789), തൃശ്ശൂര്‍ ഡിസ്‌ട്രിക്ട്‌ മൊബൈല്‍ റസ്റ്റോറന്റ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 946), ന്യൂസ്‌ പേപ്പര്‍ ഏജന്റ്‌സ്‌ ആന്റ്‌ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ വിവിധോദ്ദേശ്യസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1291), തൃശ്ശൂര്‍ ഡിസ്‌ട്രിക്ട്‌ ടെലികമ്മൂണിക്കേഷന്‍ എംപ്ലോയീസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 776), തൃശ്ശൂര്‍ ഡിസ്‌ട്രിക്ട്‌ റീട്ടെയില്‍ കെമിസ്റ്റ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 971), എക്‌സ്‌പ്രസ്‌ ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 664), പിആന്റ്‌ടി എംപ്ലോയീസ്‌ കണ്‍സ്യൂമര്‍ സ്‌റ്റോര്‍ (ക്ലിപ്‌തം നമ്പര്‍ ആര്‍ 231), തൃശ്ശൂര്‍ മുന്‍സിപ്പല്‍ എംപ്ലോയീസ്‌ കണ്‍സ്യൂമര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 241), തൃശ്ശൂര്‍ ഫുഡ്‌ഗ്രെയിന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 279), തൃശ്ശൂര്‍ ജില്ലാ ഗാര്‍മെന്റ്‌ മേക്കിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 895), തൃശ്ശൂര്‍ താലൂക്ക്‌ റേഷന്‍ ഡീലേഴ്‌സ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 1042), തൃശ്ശൂര്‍ ജില്ലാ മാര്‍ക്കറ്റിങ്‌ ആന്റ്‌ പ്രോസസിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 961) എന്നിവയാണു തൃശ്ശൂര്‍ ജില്ലയില്‍ ലിക്വിഡേറ്ററെ നിയമിക്കപ്പെട്ട സംഘങ്ങള്‍.

മറ്റുജില്ലകളില്‍ ലിക്വിഡേറ്റര്‍മാര്‍ ആയവ: എറണാകുളം ജില്ലയില്‍ ശ്രീശക്തി പേപ്പര്‍മില്‍ എംപ്ലോയീസ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌ (ക്ലിപ്‌തം നമ്പര്‍ ഇ1165), കോട്ടയംജില്ലയില്‍ കോട്ടയം വനിതാസഹകരണസംഘം (കെ 1018), ആലപ്പുഴജില്ലയില്‍ പള്ളിയറക്കാവ്‌ സര്‍വീസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എ 929), കൊല്ലംജില്ലയില്‍ കരവാളൂര്‍ റൂറല്‍ സഹകരണസംഘം (ക്യു 1476) എന്നിവിടങ്ങളിലും ലിക്വിഡേറ്റര്‍മാരെ നിയമിച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ ലിക്വിഡേറ്ററെ നിയമിക്കപ്പെട്ട നടത്തറ മുളവ്യവസായസഹകരണസംഘത്തിനു പൂച്ചെട്ടിയില്‍ അഞ്ചുസെന്റ്‌ സ്ഥലവും വീടും ഉണ്ടെങ്കിലും കണ്ടെത്താനായിട്ടില്ലെന്ന്‌ ലിക്വിഡേറ്ററെ നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. മുളഉല്‍പന്നനിര്‍മാണം കൈത്തൊഴിലാക്കിയ പട്ടികജാതിക്കാരുടെ ഉന്നമനത്തിനാണു സംഘം രൂപവല്‍കരിച്ചത്‌.തൃശ്ശൂരിലെതന്നെ ടിഡബ്ലിയുസിസിഎസ്‌ എംപ്ലോയീസ്‌ സഹകരണസംഘത്തിന്റെ 2023-24ലെ ഓഡിറ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ പ്രകാരം 16820രൂപ ഓഹരിമൂലധനവും, 89256.99 രൂപ നിക്ഷേപബാക്കിനില്‍പും, 23987.05 രൂപ വായ്‌പാബാക്കിനില്‍പും ഉണ്ടെന്നും സംഘത്തിന്റെ പേരില്‍ ടിഡബ്ലിയുസിസിഎസില്‍ 92394.75 രൂപ സ്ഥിരനിക്ഷേപമുണ്ടെന്നും കണ്ടെത്തി.എറണാകുളം ജില്ലയിലെ ശ്രീശക്തി എംപ്ലോയീസ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റി വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണെന്നും കാലഹരണപ്പെട്ട ഭരണസമിതിയിലെ അംഗങ്ങളും മറ്റംഗങ്ങളും സംഘം പുനരുജ്ജീവിപ്പിക്കാന്‍ സാധ്യതയില്ലെന്നും വടക്കന്‍പറവൂര്‍ സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) റിപ്പോര്‍ട്ടു ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ്‌ ലിക്വിഡേറ്ററെ നിയമിച്ചത്‌.ആലപ്പുഴജില്ലയിലെ പള്ളിയറക്കാവ്‌ സര്‍വീസ്‌ സഹകരണസംഘത്തിനു (ക്ലിപ്‌തം നമ്പര്‍ എ 929) കാവാലത്തു നാലുസെന്റുഭൂമിയും കെട്ടിടവുമുണ്ട്‌. എന്നാല്‍ കേരളബാങ്കിന്‌ 434541113.69 ഈടാക്കാനുള്ളതടക്കമുള്ള ബാധ്യതകളുമുണ്ട്‌. അംഗങ്ങള്‍ക്കു വായ്‌പ കൊടുത്ത 5528846 രൂപയും ഐസിഡിപി വായ്‌പയില്‍ 24000 രൂപയും സംഘത്തിനു കിട്ടാനുണ്ട്‌.രജിസ്‌ട്രേന്‍ റദ്ദായവ: ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന്‌്‌ ഇടുക്കി ജില്ലയിലെ ഉടുമ്പഞ്ചോല താലൂക്ക്‌ കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ കണ്‍സ്യൂമര്‍ സഹകരണസംഘ (ഐ 372)ത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി.പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്ക്‌ വനിതാസഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ പി.ടി. 16)ലിക്വിഡേഷന്‍ പൂര്‍ത്തിയായി രജിസ്‌ട്രേഷന്‍ റദ്ദാക്കി. ആസ്‌തിബാധ്യതകള്‍ക്കായി ആരും ക്ലെയിം ഉന്നയിച്ചില്ല. എസ്‌ബി അക്കൗണ്ടിലുള്ള 6040രൂപ മൂന്നുകൊല്ലംകഴിഞ്ഞു പൊതുലിക്വിഡേഷന്‍ഫണ്ടിലേക്കു മാറ്റും. പത്തനംതിട്ടജില്ലയിലെതന്നെ കോഴഞ്ചേരി പൗള്‍ട്രി ബ്രീഡേഴ്‌സ്‌ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ ക്യു 245) ലിക്വിഡേഷന്‍ പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്‌. ലിക്വിഡേറ്ററുടെ പേരില്‍ കേരളബാങ്കിലുള്ള 97895.88 രൂപ മൂന്നുകൊല്ലത്തിനുശേഷം പൊതുലിക്വിഡേഷന്‍ ഫണ്ടിലേക്കുമാറ്റും. ഈ ജില്ലയില്‍ ആനിക്കാട്‌ റബ്ബര്‍ കര്‍ഷകസഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ എ 138), റാന്നി റേഞ്ച്‌ കള്ളുചെത്തുതൊഴിലാളിസഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ പി.ടി. 176), ഇലന്തൂര്‍ ബ്ലോക്ക്‌ മാര്‍ക്കറ്റിങ്‌ സഹകരണസംഘത്തിന്റെയും (പി.ടി. 217) രജിസ്‌ട്രേഷനും റദ്ദാക്കി.

ക്ലെയിംനോട്ടീസ്‌ ആയവ: മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്ക്‌ റേഷന്‍ ഡീലേഴ്‌സ്‌ വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 748), പൊന്നാനി താലൂക്ക്‌ ജനറല്‍ മാര്‍ക്കറ്റിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 746), പൊന്നാനി സംയുക്തമേഖലാമണല്‍മാര്‍ക്കറ്റിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 904), തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്ക്‌കള്ളുചെത്തുവ്യവസായത്തൊഴിലാളിസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 1472), ബാലരാമപുരം ഹെഡ്‌ലോഡ്‌ വര്‍ക്കേഴ്‌സ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 894),നെയ്യാറ്റിന്‍കര ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 1073), പൂവാര്‍ കണ്‍സ്യൂമര്‍ സഹകരണസംഘം (ടി 1162), വളവുനട ആയുര്‍വേദി സഹകരണസംഘം (ടി 1442), വി.ടി.എം.എന്‍എ.സ്‌.എസ്‌.കോളേജ്‌ സഹകരണസംഘം (ടി 259), കോഴിക്കോട്‌ ജില്ലയിലെ വാകയാട്‌ കയര്‍ വ്യവസായസഹകരണസംഘം (ഡി 1109) എന്നിവയില്‍നിന്നു ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്നു ലിക്വിഡേറ്റര്‍മാര്‍ അറിയിച്ചു.തിരുവനന്തപുരം ജില്ലയിലെ കാലടി വനിതാക്ഷേമസഹകരണസംഘം (ടി 1128), തിരുവനന്തപുരം അണ്‍എംപ്ലോയീസ്‌ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (ടി 1216), മെട്രോപോളിറ്റന്‍ എഞ്ചിനിയറിങ്‌ എംപ്ലോയീസ്‌ സഹകരണസംഘം (ടി 1269), സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ടുമെന്റ്‌ എംപ്ലോയീസ്‌ സഹകരണസംഘം (ടി 457)) എന്നിവയുടെ ലിക്വിഡേറ്റര്‍മാരും ക്ലെയിം നോട്ടീസ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പണമോ ആസ്‌തിയോ കിട്ടാനുള്ളവര്‍ 15ദിവസത്തിനകം അറിയിക്കണമെന്നാണ്‌ ഈ നാലുസംഘങ്ങളുടെയും ലിക്വിഡേറ്റര്‍മാരുടെ വിജ്ഞാപനം.

Moonamvazhi

Authorize Writer

Moonamvazhi has 647 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!