ലാഡറിന്റെ നവീകരിച്ച തിരുവനന്തപുരം ശാഖ മന്ദിരം ഉത്ഘാടനം ചെയ്തു
കേരള ലാന്റ് റീഫോംസ് ആൻഡ് ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ 4482(ലാഡർ )ന്റെ തിരുവനന്തപുരം ബ്രാഞ്ചിന്റെ തമ്പാനൂർ എസ്. എസ്. കോവിൽ റോഡിലെ നവീകരിച്ച മന്ദിരത്തിന്റ ഉദ്ഘാടനം ലാഡർ ചെയർമാൻ സി. എൻ. വിജയകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവനന്തപുരം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ടി. പി.അയ്യപ്പൻനായർ നിർവഹിച്ചു.സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയർമാൻ കരകുളംകൃഷ്ണപിള്ള, ലാഡർ ഭരണസമിതി അംഗം ഉഴമലക്കൽ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. ലാഡർ ജനറൽ മാനേജർ കെ. വി. അരവിന്ദാക്ഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ സി. എ.അജീർ, കെ. എ.കുര്യൻ, പി.രാജേഷ്, മീനാക്ഷി.എൽ എന്നിവർ സന്നിഹിതരായിരുന്നു. ഭരണസമിതി അംഗം അഡ്വ. എം. പി. സാജു സ്വാഗതവും ലാഡർ വൈസ് ചെയർമാൻ ബി. വേലായുധൻ തമ്പി നന്ദിയും പറഞ്ഞു.