കായംകുളം വില്ലേജ് ബാങ്ക് സഹകരണസഞ്ചാരി വിനോദയാത്രാപദ്ധതി തുടങ്ങി
1596-ാംനമ്പര്‍ കായംകൂളം വില്ലേജ് സര്‍വീസ് സഹകരണബാങ്കിന്റെ സഹകരണസഞ്ചാരി വിനോദയാത്രാപദ്ധതി മൂന്നാര്‍ ഉല്ലാസയാത്രയോടെ തുടങ്ങി. ബാങ്കിന്റെ ടൂറിസംമേഖലയിലേക്കുള്ള ചുവടുവായ്‌പാണിത്. യാത്ര ബാങ്ക് പ്രസിഡന്റ് പി. ഗാനകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഭരണസമിതിയംഗങ്ങളായ വിനയന്‍, ഹരി ജി, നീതു എസ്, രശ്‌മി, ജീവനക്കാരായ അനിതകുമാരി പി, ജ്യോതിലക്ഷ്‌മി, സുനിത, രാധിക, ജലജ, വിനോദ്, സുല്‍ഫി, ആശഅര്‍ച്ചന, ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരുംമാസങ്ങളില്‍ പഴനി, തിരുപ്പതി, വയനാട്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കു യാത്രകള്‍ സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് പി ഗാനകുമാറും സെക്രട്ടറി ബിജു ആറും അറിയിച്ചു.