കതിരൂര്‍ ബാങ്ക് ചിത്രരചനാമത്സരം നടത്തും
കതിരൂര്‍ സര്‍വീസ് സഹകരണബാങ്ക് സഹകിരണ്‍ ദേശീയ ഊര്‍ജസംരക്ഷണ ദിനത്തിന്റെ ഭാഗമായി ഡിസംബര്‍ 14 ശനിയാഴ്ച രണ്ടുമണിക്ക് കണ്ണൂര്‍ ജില്ലയിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കു ബാങ്ക് മിനി ഓഡിറ്റോറിയം ഹാളില്‍ ചിത്രരചനാമത്സരം നടത്തും. 5000 രൂപയാണ് ഒന്നാംസമ്മാനം. രണ്ടാംസമ്മാനം 3000 രൂപ. മൂന്നാംസമ്മാനം 2000 രൂപ. ഫോണ്‍: 9400 389 500, 0490 2389 500.