ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍:ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

Deepthi Vipin lal

സഹകരണവകുപ്പില്‍ സഹകരണസംഘങ്ങളിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ തസ്‌തികയിലേക്ക്‌ (കാറ്റഗറി നമ്പര്‍ 640/2023) 2024 സെപ്‌റ്റംബര്‍ അഞ്ചിനു സംസ്ഥാനതലത്തില്‍ നടത്തിയ ഒ.എം.ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ അഭിമുഖത്തിനു വിളിക്കപ്പെടാന്‍ അര്‍ഹരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ഒറിജിനല്‍ രേഖകളുടെ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും അഭിമുഖത്തിനു വിളിക്കുക. ഇതിനായി നിര്‍ദേശിക്കപ്പെടുന്ന തിയതികളില്‍ ഒറിജിനല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ തയ്യാറായിരിക്കണം. 406പേരാണ്‌ മെയിന്‍ലിസ്റ്റില്‍ ഉള്ളത്‌. 57മാര്‍ക്കും അതിനുമുകളിലും ലഭിച്ചവരാണു മെയിന്‍ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌.

സംവരണസംബന്ധമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍, മറ്റുപിന്നാക്കസമുദായക്കാര്‍, സാമ്പത്തികദുര്‍ബലവിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി സപ്ലിമെന്ററി ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഒറിജിനല്‍ രേഖകളുടെ ഒറ്റത്തവണപരിശോധനയ്‌ക്കും അഭിമുഖത്തിനുമുള്ള തിയതിയും സമയവും സ്ഥലവും പ്രൊഫൈല്‍ സന്ദേശത്തിലൂടെയും എസ്‌എംഎസ്സിലൂടെയും അറിയിക്കും. നിലവിലുള്ള നടപടിക്രമങ്ങള്‍ പ്രകാരം ഉത്തരക്കടലാസ്സുകളുടെ പുനര്‍മൂല്യനിര്‍ണയം അനുവദനീയമല്ല. എന്നാല്‍ റാങ്ക്‌ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചശേഷം ഉത്തരക്കടലാസുകള്‍ റീച്ചെക്ക്‌ ചെയ്യാവുന്നതാണ്‌.

വിശദവിവരങ്ങള്‍ റാങ്കുലിസ്റ്റിലുണ്ടാകും. ചുരുക്കപ്പട്ടികയിലുള്ള മറ്റുപിന്നാക്കസമുദായക്കാര്‍ 2009സെപ്‌റ്റംബര്‍ 26ലെ ജി.ഒ..(പി)നമ്പര്‍ 81/2009/എസ്‌സി/എസ്‌ടിഡിഡി പ്രകാരമുള്ള നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കേണ്ടതാണ്‌. പട്ടികജാതി-വര്‍ഗക്കാര്‍ ഫോംIIIയില്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ ഒപ്പുവയ്‌ക്കപ്പെട്ട തഹസീല്‍ദാറുടെ പദവിയില്‍കുറയാത്ത റവന്യൂഅധികാരിയില്‍നിന്നുള്ള നിര്‍ദിഷ്ടസമുദായസര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കേണ്ടതാണ്‌. സാമ്പത്തികപിന്നാക്കവിഭാഗക്കാര്‍ ബന്ധപ്പെട്ട അധികാരിയില്‍നിന്നുള്ള 2020 ഫെബ്രുവരി 12ലെ ജി.ഒ.(എംഎസ്‌)നമ്പര്‍ 02/2020പി ആന്റ്‌ എആര്‍ഡി പ്രകാരമുള്ള ഇഡബ്ലിയുഎസ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. ഒടിആര്‍ വെരിഫിക്കേഷന്റെ സമയത്താണ്‌ ഇവ ഹാജരാക്കേണ്ടത്‌. നിര്‍ദിഷ്ടസമയപരിധിക്കകം ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തവരെയും അപേക്ഷയുമായി ബന്ധപ്പെട്ടു മറ്റെന്തെങ്കിലും അപാകങ്ങള്‍ ഉള്ളതായി കണ്ടെത്തപ്പെടുന്നവരെയും ചുരുക്കപ്പട്ടികയില്‍നിന്ന്‌ ഒഴിവാക്കും.

ചുരുക്കപ്പട്ടിക ഇതോടൊപ്പം

sl_640_2023_00

Leave a Reply

Your email address will not be published. Required fields are marked *

Latest News