ത്രിഭുവന്‍ സഹകരണസര്‍വകലാശാല എംബിഎ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള തിയതി വീണ്ടും നീട്ടി
ഗുജറാത്ത് ആനന്ദിലെ ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ട് (ഇര്‍മ) കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരി യൂണിവേഴ്‌സിറ്റിയുടെ എംബിഎ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാനതിയതി 19വരെ നീട്ടി. 2025 ഡിസംബര്‍ 26 ആണ് ആദ്യ നിശ്ചയിച്ച അവസാനതിയതി. അതു പിന്നീട് ജനുവരി 10വരെ നീട്ടി. അതാണു വീണ്ടും നീട്ടിയിരിക്കുന്നത്. അഗ്രിബിസിനസ് മാനേജ്‌മെന്റ്, സഹകരണമാനേജ്‌മെന്റ്, സഹകരണബാങ്കിങ്ങും ഫിനാന്‍സും, ഗ്രാമീണമാനേജ്‌മെന്റ് എന്നീ വിഭാഗം എംബിഎ കോഴ്‌സുകള്‍ക്കാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ www.irma.ac.inhttp://www.irma.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും

.

