സഹകരണ മന്ത്രാലയത്തിൽ ഇറ്റേൺ ഷിപ്പ്
കേന്ദ്ര സഹകരണ മന്ത്രാലയം ആറു മാസത്തെ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി മാർച്ച് അഞ്ചിനകം അപേക്ഷിക്കണം. ബിരുദധാരികൾക്കും അവസാന ബിരുദപ്പരീക്ഷ എഴുതുന്നവർക്കും ബിരുദാനന്തര ബിരുദധാരികൾക്കും അവസാന പരീക്ഷ എഴുതുന്ന വർക്കും അപേക്ഷിക്കാം.ആദ്യത്തെ കൂട്ടർക്ക് 15000 രൂപയും രണ്ടാമത്തെ കൂട്ടർക്ക് 20000 രുപയും മാസം സ്റ്റൈപ്പന്റ് നൽകും. മികച്ചവർക്ക് മാസം 5000 രുപ ഇൻസന്റീവും കിട്ടും.അർഹരായവർക്കു നിബന്ധനകളിൽ ഇളവു ലഭിക്കും.മന്ത്രാലയ സെക്രട്ടറി ക്കാണ് ഇതിനുള്ള അധികാരം. ഫിനാൻസ് ബാങ്കിങ്, കൃഷി,ഡയറി, വെയർഹൗസിങ്, വിവര സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളിലാണ് ഇന്റേൺ ഷിപ്പ് .മന്ത്രാലയത്തിൽ മുമ്പ് ഇന്റേൺ ഷിപ്പ് കഴിഞ്ഞവരെ എടുക്കില്ല. സ്വന്തം ലാപ് ടോപ്പ് വേണം. ഒരു വിഷയത്തിലേക്കേ അപേക്ഷിക്കാവൂ. കൂടുതൽ വിഷയത്തിലേക്ക് അപേക്ഷിച്ചാൽ ഏതിലേക്കു തിരഞ്ഞെടുക്കണമെന്നു മന്ത്രാലയം തീരുമാനിക്കും. രണ്ടു പ്രധാന വ്യക്തികളുടെ(കഴിയുന്നതും പഠിച്ച സ്ഥാപനത്തിലെത് ) ശുപാർശയും തനിക്കു ക്രിമിനൽ പശ്ചാത്തലമില്ലെന്നും തനിക്കെതിരായി കോടതി കളിൽ ക്രിമിനൽ കേസി ല്ലെന്നുമുള്ള സ്വയം സത്യവാങ്മൂലവും നൽകണം. പരിശീലനത്തിനു വരുമ്പോൾ സൂപ്പർവൈസറുടെ യോ വകുപ്പു മേധാവിയുടെയോ പ്രിൻസിപ്പലിന്റെയോ എതിർപ്പില്ലായ്മാപത്രം കൊണ്ടു വരണം.അപേക്ഷകൾ വിവിധ വിഭാഗം മേധാവികൾക്ക് അയക്കുകയും അവർ വിദഗ്ധരും മറ്റു മടങ്ങിയ സമിതി രൂപവൽക്കരിച്ചു തിരഞ്ഞെടുപ്പു നടത്തുകയുമാണു ചെയ്യുക. ഒരു യൂണിറ്റിനു പരമാവധി അഞ്ച് ഇന്റേണുകളെ വരെ എടുക്കാം.പരിശീലനം കഴിയുമ്പോൾ ഇന്റേൺ ചെറിയ പ്രബന്ധം അല്ലെങ്കിൽ റിപ്പോർട്ടു തയ്യാറാക്കണം. ബിരുദ/ബിരുദാനന്തര പരീക്ഷയുടെ മാർക്കുലിസ്റ്റ്/ബിരുദ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വെക്കണം. സെക്ഷന്റെ ഭരണ വിഭാഗം അണ്ടർ സെക്രട്ടറിക്കാണ് അപേക്ഷ അയക്കേണ്ടത്[email protected][email protected] എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങളും അപേക്ഷയും എതിർപ്പില്ലായ്മാപത്രവും cooperation.gov. in ൽ കിട്ടും.


