ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ സൗജന്യന്യൂറോളജി ക്യാമ്പ്
മലപ്പുറംജില്ലയിലെ തിരൂര്‍ ആലത്തിയൂരുള്ള ഇമ്പിച്ചിബാവ സ്‌മാരകസഹകരണ ആശുപത്രിയില്‍ ഒക്ടോബര്‍ 12നു സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് നടത്തും. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെയാണിത്. ഡോ. വിനോദ് തമ്പി നാരായണന്‍ നേതൃത്വം നല്‍കും. രജിസ്‌ട്രേഷനും കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. റേഡിയോളജി ലാബ് ഫീസില്‍ 20 ശതമാനം ഇളവു ലഭിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 50പേര്‍ക്കാണു സൗകര്യം. ഫോണ്‍ 9447 030 102, 0494 266 00 00.