അന്താരാഷ്ട്ര സഹകരണസഖ്യത്തില്‍ വികസനസഹകരണവിഭാഗം മേധാവിയുടെ ഒഴിവ്‌

Moonamvazhi

അന്താരാഷ്ട്ര സഹകരണസഖ്യത്തില്‍ വികസനസഹകരണവിഭാഗം മേധാവിയുടെ (ഹെഡ്‌ ഓഫ്‌ ഡവലപ്‌മെന്റ്‌ കോഓപ്പറേഷന്‍) തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. രാഷ്ട്രീമീമാംസ, ധനശാസ്‌ത്രം, ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍, അന്താരാഷ്ട്രബന്ധങ്ങള്‍, അന്താരാഷ്ട്രവികസനം എന്നിവയിലോ ബന്ധപ്പെട്ട മേഖലകളിലോ ബിരുദാനന്തരബിരുദം; യൂറോപ്യന്‍യൂണിയന്റെ സാമ്പത്തികസഹായത്തോടെയുള്ള പദ്ധതികളില്‍ പരിചയം; യൂറോപ്യന്‍ യൂണിയന്റെ അന്താരാഷ്ട്ര വികസനനയങ്ങളുമായും പ്രക്രിയകളുമായും പരിചയം; ഇംഗ്ലീഷില്‍ മികച്ചനിലവാരത്തില്‍ എഴുതാനും സംസാരിക്കാനുമുള്ള കഴിവ്‌; അതിവേഗപരിതസ്ഥിതിയില്‍ കര്‍ശനവും സമയബന്ധിതമായും പ്രവര്‍ത്തിച്ചു ഫലം സൃഷ്ടിക്കാനുള്ള കഴിവ്‌; സൂക്ഷ്‌മാംശങ്ങള്‍വരെ ശ്രദ്ധിക്കാനും മുന്‍ഗണനകള്‍ നിശ്ചയിക്കാനുമുള്ള കഴിവ്‌; വിവരസാങ്കേതികവിദ്യയിലും ആശയവിനിമയശേഷികളിലും മികവ്‌;വിവിധസംസ്‌കാരക്കാരുടെ ടീമില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ്‌; സഹകരണമൂല്യങ്ങളോടും തത്വങ്ങളോടുമുള്ള പ്രതിജ്ഞാബദ്ധത എന്നിവയാണു വേണ്ടയോഗ്യതകള്‍. മറ്റുഭാഷകള്‍, പ്രത്യേകിച്ചു ഫ്രഞ്ചും സ്‌പാനിഷും, അറിഞ്ഞിരിക്കുന്നതും അന്താരാഷ്ട്രസ്ഥാപനങ്ങളെക്കുറിച്ചുള്ള നല്ല ധാരണയും അഭികാമ്യം. പ്രവൃത്തിപരിചയത്തിന്റെയും വൈദഗ്‌ധ്യത്തിന്റെയും അടിസ്ഥാനത്തില്‍ മികച്ച ശമ്പളം ലഭിക്കും. ഭക്ഷണവൗച്ചറുകള്‍, ഇകോ ചെക്കുകള്‍, മെഡിക്കള്‍ ഇന്‍ഷുറന്‍സ്‌, വര്‍ഷം 30ദിവസത്തെ ശമ്പളത്തോടെയുള്ള അവധി എന്നിവയുമുണ്ട്‌. ഫെബ്രുവരി 10നകം (23:59 സിഇഎസ്‌ടി) അപേക്ഷിക്കണം.

ഐസിഎ യൂറോപ്യന്‍യൂണിയന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സുസ്ഥിര-ജനാധിപത്യ-പങ്കാളിത്തവികസനത്തിനുളള ജനകേന്ദ്രിത ബിസിനസ്‌ എന്ന പ്രോജക്ടിനുവേണ്ടിയാണിത്‌. ആഗോള,പ്രാദേശികവികസനനയങ്ങളില്‍ സഹകരണബിസിനസ്‌ മാതൃകയെ പ്രോല്‍സാഹിപ്പിക്കലും, സ്വതന്ത്രവും ലാഭകരവുമായി വികസനപ്രക്രിയയില്‍ പങ്കാളികളാക്കാന്‍തക്കവണ്ണം സഹകരണസ്ഥാപനങ്ങളെ ശക്തമാക്കലും ലക്ഷ്യമാണ്‌. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും www.ica.coophttp://www.ica.coop എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 162 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News