അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക് ഘടകം റീല്‍സ് മല്‍സരം നടത്തുന്നു
അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക് (ഐസിഎ-എ പി) ഘടകം സഹകരണത്തെപ്പറ്റി റീല്‍സ്‌മല്‍സരം സംഘടിപ്പിക്കും. ഒന്നാംസമ്മാനം 400 ഡോളറും രണ്ടാംസമ്മാനം 250 ഡോളറും മൂന്നാംസമ്മാനം 150 ഡോളറുമാണ്. നാലുപേര്‍ക്ക് 50ഡോളര്‍ വീതം പ്രത്യേകപരാമര്ശപുരസ്കാരങ്ങളു മുണ്ട്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇ-സര്‍ടിഫിക്കറ്റ് കിട്ടും. മാര്‍ച്ച് 18നകം രജിസ്‌ട്രേഷനും താല്‍പര്യസമര്‍പ്പണവും നടത്തണം. യോഗ്യത സ്ഥിരീകരിക്കാനാണിത്. ഏപ്രില്‍ 17നകം അന്തിമസമര്‍പ്പണം നടത്തണം. ഏപ്രില്‍ 21നും 22നും സമൂഹമാധ്യമപ്രൊമോഷനുകളും അവതരണങ്ങളും വിലയിരുത്തലുകളും നടക്കും. ജൂലൈയില്‍ വിജയികളെ പ്രഖ്യാപിക്കുകയും ഏറ്റവും മികച്ചവ ഐസിഎ-എപിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

ഐസിഎ-എപിയുടെ വിദ്യാലയങ്ങളില്‍ സഹകരണസ്ഥാപനങ്ങള്‍ക്കായുള്ള സമിതിയാണ് (കമ്മറ്റി ഓണ്‍ കോഓപ്പറേറ്റീവ്‌സ് ഇന്‍ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്-ഐസിഇഐ) ) ആണു മല്‍സരം സംഘടിപ്പിക്കുന്നത്. ഏഷ്യാ-പസഫിക് മേഖലയിലെ ഏതു വിദ്യാഭ്യാസസ്ഥാപനത്തിലെയും വിദ്യാര്‍ഥികള്‍ക്കും ഫാക്കല്‍റ്റികള്‍ക്കും സ്റ്റാഫ്‌അംഗങ്ങള്‍ക്കും പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്‌ത സഹകരണസ്ഥാപനത്തിലെ അംഗമായിരിക്കണം. അല്ലെങ്കില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി സഹകരണവിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനത്തില്പെട്ടയാളായിരിക് കണം. (ഇതിനുള്ള രേഖ സമര്‍പ്പിക്കണം). 16വയസ്സോ അതിനുമുകളിലോ പ്രായമുണ്ടായിരിക്കണം. ഒറ്റയ്‌ക്കോ കൂട്ടായോ (പരമാവധി അഞ്ചുപേര്‍) എന്‍ട്രികള്‍ സമര്‍പ്പിക്കാം. ഗ്രൂപ്പായാണു മല്‍സരിക്കുന്നതെങ്കില്‍ ഒന്നിലേറെ ഗ്രൂപ്പുകളില്‍നിന്നു മല്‍സരിക്കരുത്. ഓരോ ഗ്രൂപ്പും ഒരു വീഡിയോ എന്‍ട്രി വീതമേ സമര്‍പ്പിക്കാവൂ.
സഹകരണസ്ഥാപനങ്ങളെയും ഡിജിറ്റല്‍രംഗത്തുള്ള യുവാക്കളെയും ബന്ധിപ്പിക്കലാണ് ഉദ്ദേശ്യം. സഹകരണസ്ഥാപനങ്ങള്‍ നല്ലൊരുനാളെയെ സൃഷ്ടിക്കുന്നു (കോ ഓപ്പറേറ്റീവ്‌സ് ബില്‍ഡ് എ ബെറ്റര്‍ ടുമാറോ) എന്നതാണു മല്‍സരത്തിന്റെ മുഖ്യവിഷയം. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചുകാര്യങ്ങളുമായി ബന്ധപ്പെട്ട റീലുകള്‍ തയ്യാറാക്കാം. (1) ഏതു സഹകരണതത്വമാണു നിങ്ങള്‍ പിന്തുടരുന്നത്, (2) എന്റെ കാമ്പസ് സഹകരണകഥ, (3) എന്റെ സഹകരണസ്ഥാപനം-എന്റെ ഭാവി, (4) സഹകരണസ്ഥാപനങ്ങളുടെ പാരിസ്ഥിതികവും സാമൂഹികവുമായ ഫലങ്ങള്‍, (5) സഹകരണസ്ഥാപനങ്ങള്‍ ഐക്യദാര്‍ഢ്യത്തിന്റെയും ശാക്തീകരണത്തിന്റെയും ഇടങ്ങള്‍ എന്നിവയാണിവ. ഈ അഞ്ചെണ്ണത്തില്‍ ഒതുക്കണമെന്നില്ല. സഹകരണാശയങ്ങളെയും തത്വങ്ങളെയും മൂല്യങ്ങളെയും അനുഭവങ്ങളെയും പ്രവര്‍ത്തനങ്ങളെയും വിശാലമായ അര്‍ഥത്തില്‍ പ്രതിനിധാനം ചെയ്യുന്ന റീലുകളാകണം എന്നേയുള്ളൂ. ഏതുഭാഷയിലുമാകാം. ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ വേണം. വ്യക്തമായിരിക്കണം. നന്നായി കേള്‍ക്കാന്‍ കഴിയണം. ഡൈനാമിക്കും ഫാസ്റ്റ് പേസ്‌ഡും സമൂഹമാധ്യമത്തിനു പറ്റിയവിധം ഓപ്‌റ്റിമൈസ് ചെയ്‌തതുമായിരിക്കണം. കോണ്‍ട്രിബ്യൂട്ടര്‍മാരുടെ പേരുകളും അഫിലിയേഷനും വ്യക്തമാക്കുകയും ക്രെഡിറ്റ് നല്‍കേണ്ട എല്ലാവര്‍ക്കും ക്രെഡിറ്റ് നല്‍കുകയും വേണം. ബന്ധമുള്ള സ്ഥാപനവുമായുള്ള അഫിലിയേഷന്‍രേഖയും സമര്‍പ്പിക്കണം. മല്‍സരകാലത്തു സമൂഹമാധ്യമത്തിലോ മറ്റേതെങ്കിലും മാധ്യമത്തിലോ പ്രദര്‍ശിപ്പിക്കരുത്. നിയമങ്ങളും ചട്ടങ്ങളും പ്രകാരം വാങ്ങേണ്ട അനുമതികള്‍ വാങ്ങുകയും പാലിക്കേണ്ട കാര്യങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടത് അപേക്ഷാര്‍ഥിയുടെ ഉത്തരവാദിത്തമാണ്. #YouthinCoops #ICEI #CoopsinEducaition #ICaap #Ilovecoops #Coop Youth എന്നീ ടാഗുകളില്‍ ഏതെങ്കിലും രണ്ടെണ്ണം ഉപയോഗിക്കണം. പെയ്‌ഡ് പ്രൊമോഷനുകളോ പെയ്‌ഡ് എന്‍ഗേജ്‌മെന്റുകളോ ഉപയോഗിക്കുകയോ മതിയായ ലേബലിങ് ഇല്ലാതെ പകര്‍പ്പവകാശമുള്ളതോ നിര്‍മിതബുദ്ധിയില്‍ ഉണ്ടാക്കിയതോ ആയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയോ ചെയ്‌താല്‍ അയോഗ്യമാക്കും. വീഡിയോ ദൈര്‍ഘ്യം: 60 സെക്കന്റ്.ഫോര്‍മാറ്റ്: എംപി4/എംഒവി/ നോണ്‍ഫിക്ഷന്‍/ ഡോക്യുമെന്ററികള്‍ മാത്രം.ആസ്‌പെക്ട് അനുപാതം:മാന്‍ഡേറ്ററി 9.16 (വെര്‍ടിക്കല്‍ ഫോര്‍മാറ്റ്). റെസലൂഷന്‍: 720പി-1080പി എന്നിവയാണു മറ്റു നിബന്ധനകള്‍.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കുകയാണ് ആദ്യം വേണ്ടത്.വീഡിയോ സമര്‍പ്പിക്കുംമുമ്പു യോഗ്യത സ്ഥിരീകരിക്കാനാണിത്. തുടര്‍ന്ന് ഒരു ഷെയേഡ് ഡ്രൈവിലേക്കു വീഡിയോ അപ്‌ലോഡ് ചെയ്യണം. ഒറ്റയ്‌ക്കാണെങ്കിലും ഗ്രൂപ്പാണെങ്കിലും പേരുകളും വിശദവിവരങ്ങളും (അഫിലിയേഷന്‍, പഠനകാലം, സ്ഥാപനം, രാജ്യം തുടങ്ങിയവ) അതോടൊപ്പം സമര്‍പ്പിക്കണം. ഗ്രൂപ്പാണെങ്കില്‍ അറിയിപ്പുകള്‍ നല്‍കാന്‍ ഒരു പ്രതിനിധിയെ നിശ്ചയിച്ച് അറിയിക്കണം. അദ്ദേഹമായിരിക്കും ഔദ്യോഗികകോണ്‍ടാക്ട് പോയിന്റ്. വീഡിയോ സമര്‍പ്പിക്കുമ്പോള്‍ ബന്ധപ്പെട്ട സ്ഥാപനത്തില്‍നിന്ന് അഫലിയേഷന്‍രേഖയും സമര്‍പ്പിക്കണം. വീഡിയോയെക്കുറിച്ചു 100 വാക്കില്‍ കവിയാത്ത കുറിപ്പും വേണം. ഷെയേഡ് ഡ്രൈവ് ലിങ്ക് ഐസിഇഐ സെക്രട്ടറി ഡോ. ഷ്‌റീജാസിന്‍ഹയ്‌ക്ക് [email protected] ലേക്കാണ് അയക്കേണ്ടത്. സംശയങ്ങള്‍ തീര്‍ക്കാനും വ്യക്തവരുത്താനും ഈ വിലാസത്തില്‍ ബന്ധപ്പെടാം. വിഷയത്തില്‍ ഐസിഇഐ റീല്‍സ് മല്‍സരം 2026 എന്നും പേരും/പോയിന്റ് ഒാഫ് കോണ്ടാക്ടിന്റെ പേരും, സ്ഥാപനവും രാജ്യവും വെച്ചിരിക്കണം.
സമര്‍പ്പിക്കപ്പെട്ട എല്ലാ എന്‍ട്രികളും ഏപ്രില്‍ 21ന് ഐസിഎ-എപിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങളും ലിങ്കും ഐസിഎ-എപിയുടെ വെബ്‌സൈറ്റില്‍ ലഭിക്കും.