അപേക്ഷകരില്ല;ഹാന്റെക്‌സിലെ തസ്‌തികയില്‍ മൂന്നാമതും വിജ്ഞാപനം
രണ്ടുതവണ വിജ്ഞാപനം ചെയ്‌തിട്ടും ഒഴിവുനികത്താന്‍ ഉദ്യോഗാര്‍ഥികളെ കിട്ടാതിരുന്നതിനാല്‍ കേരളസ്റ്റേറ്റ് ഹാന്റ്‌ലൂം വീവേഴ്‌സ് സഹകരണസംഘത്തില്‍ (ഹാന്റെക്‌സ്) ഒരു തസ്‌തികയിലേക്കു പിഎസ്.സി മൂന്നാമതും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സൊസൈറ്റി വിഭാഗത്തിലെ ഈഴവ-തീയ-ബില്ലവ സമുദായക്കാര്‍ക്കുള്ള സെയില്‍മാന്‍ഗ്രേഡ്-II/ സെയില്‍വിമണ്‍ ഗ്രേഡ് II തസ്‌തികയിലേക്കാണു മൂന്നാമതും എന്‍സിഎ വിജ്ഞാപനം. ഒരൊഴിവാണുള്ളത്. 2023 സെപ്‌റ്റംബര്‍ അഞ്ചിനായിരുന്നു ഒന്നാം എന്‍സിഎ വിജ്ഞാപനം. 2025 ഏപ്രില്‍ മുപ്പതിനായിരുന്നു രണ്ടാമത്തേത്.

ഹാന്റക്‌സില്‍ അഫിലിയേറ്റ് ചെയ്‌ത അംഗസംഘങ്ങളില്‍ മൂന്നുകൊല്ലമെങ്കിലും സ്ഥിരമായി ജോലിചെയ്യുന്നവരും ഇപ്പോഴും സര്‍വീസിലുള്ളവരുമായ എസ്‌എസ്‌എല്‍സിയോ തുല്യയോഗ്യതയോ ജയിച്ച ഈഴവ-തീയ-ബില്ലവസമുദായക്കാര്‍ക്ക് അപേക്ഷിക്കാം. നിയമനത്തിയതിയിലും സര്‍വീസിലുണ്ടാകണം. കാറ്റഗറി നമ്പര്‍ 17/2026. പ്രായം 18-50. 1976 ജനുവരി രണ്ടിനും 2008 ജനുവരിഒന്നിനും (രണ്ടുതിയതിയുമടക്കം)ഇടയില്‍ ജനിച്ചവരാകണം. ശമ്പളം 4630-7000 രൂപ. തുല്യയോഗ്യതയോ ഉയര്‍ന്ന യോഗ്യതയോ വച്ചാണ് അപേക്ഷിക്കുന്നതെങ്കില്‍ അതുസംന്ധിച്ച ഉത്തരവു പി.എസ്.സി. ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം. ബന്ധപ്പെട്ട അപ്പെക്‌സ്/കേന്ദ്രസംഘത്തില്‍ അഫിലിയേറ്റ് പ്രാഥമികസഹകരണ/അംഗസംഘങ്ങളില ജീവനക്കാര്‍ക്കു സംവരണം ചെയ്‌ത തസ്‌തികയില്‍ പി.എസ്.സി.മുഖേന നിയമിതരായവര്‍ക്ക് ആ തസ്‌തികയില്‍ തുടരുകയാണെങ്കില്‍ നിയമനത്തിയതിയില്‍ അംഗസംഘത്തിന്റെ സേവനത്തിലുണ്ടായിരിക്കണമെന്ന വ്യവസ്ഥ ബാധകമല്ല. സര്‍വീസ് സര്‍ടിഫിക്കറ്റ് സഹകരണഅസിസ്റ്റന്റ് രജിസ്‌ട്രാറില്‍ (ജനറല്‍) നിന്നു വാങ്ങി സൂക്ഷിക്കണം. ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം. സര്‍വീസ് സര്‍ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്‌തശേഷം സമര്‍പ്പിക്കുന്ന അപേക്ഷകളേ സ്വീകരിക്കൂ.
പി.എസ്.സിയുടെ വെബ്‌സൈറ്റ് (www.keralapsc.gov.in) വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയതവര്‍ യൂസര്‍ഐഡിയും പാസ്‌വേഡും ഉപയോഗിച്ചു സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കണം. തസ്‌തികയോടൊപ്പമുള്ള വിജ്ഞാപനലിങ്കിലെ അപ്ലൈ നൗവില്‍ ക്ലിക്ക് ചെയ്യണം. പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആറുമാസത്തിനകം എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഫോട്ടോയുടെ താഴെ പേരും ഫോട്ടോ എടുത്തു തിയതിയിലും വ്യക്തമായി രേഖപ്പെടുത്തണം. ഈ ഫോട്ടോക്കു പത്തുകൊല്ലം പ്രാബല്യമുണ്ടായിരിക്കും. കമ്മീഷനുമായുള്ള കത്തിടപാടുകളില്‍ യൂസര്‍ഐഡി പ്രത്യേകം രേഖപ്പെടുത്തണം. സമര്‍പ്പിച്ചശേഷം അപേക്ഷയില്‍ മാറ്റം വരുത്താനാവില്ല. അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം. മൈആപ്ലിക്കേഷന്‍സ് ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ പ്രിന്റൗട്ട് എടുക്കാം. ആധാര്‍കാര്‍ഡുള്ളവര്‍ അതുവേണം തിരിച്ചറിയല്‍രേഖയായി നല്‍കാന്‍. ഏപ്രില്‍ 29നു രാത്രി പന്ത്രണ്ടിനകം അപേക്ഷിക്കണം.

