കാല്‍ലക്ഷംകോടിയുടെ കയറ്റുമതിവികസനദൗത്യത്തിന് കേന്ദ്രക്യാബിനറ്റ് അംഗീകാരം
കയറ്റുമതിവികസനദൗത്യത്തിന് (ഇപിഎം) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ കേന്ദ്രക്യാബിനറ്റ് അംഗീകാരം നല്‍കി. സൂക്ഷ്‌മ ചെറുകിട സംരംഭകര്‍ക്കും(എംഎസ്‌എംഇ) ആദ്യമായി കയറ്റുമതി നടത്തുന്നവര്‍ക്കും കൂടുതല്‍ തൊഴിലാളികള്‍ക്കു ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രയോജനകരമാണിത്. 2025-26മുതല്‍ 2030-31വരെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ 25060കോടി ചെലവാക്കുന്ന പദ്ധതിയാണിത്. വാണിജ്യ-എംഎസ്‌എംഇ-ഫിനാന്‍സ് മന്ത്രാലയങ്ങളും ധനകാര്യസ്ഥാപനങ്ങളും കയറ്റുമതി പ്രോല്‍സാഹനകൗണ്‍സിലുകളും കമ്മോഡിറ്റി ബോര്‍ഡുകളും വ്യവസായഅസോസിയേഷനുകളും സംസ്ഥാനസര്‍ക്കാരുകളും സഹകരിച്ചാണു നടപ്പാക്കുക. രണ്ട് ഉപപദ്ധതികള്‍ ഇതിലുണ്ട്. നിര്യത് പ്രോല്‍സാഹന്‍ ആണ് ഒന്ന്. എംഎസ്‌എംഇകള്‍ക്ക് തങ്ങാവുന്ന വ്യാപാരവായ്‌പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പലിശയിളവ്, കയറ്റുമതി ഫാകറിങ്, ജാമ്യഗ്യാരന്റികള്‍, ഇ-മൊമേഴ്‌സ് കയറ്റുമതിക്കാര്‍ക്കുള്ള വായ്‌പാകാര്‍ഡുകള്‍, വൈവിധ്യവല്‍കരണത്തിനുള്ള വായ്‌പാവര്‍ധനകള്‍ തുടങ്ങിയവ ഇതിലുണ്ടാകും. നിര്യത് ദിശയാണു രണ്ടാമത്തെത്.
സാമ്പത്തികേതരസഹായങ്ങളാണ് ഇതില്‍. കയറ്റുമതിഗുണനിലവാരം വര്‍ധിപ്പിക്കാനും വ്യവസ്ഥകള്‍ പാലിക്കാനും ഇതു സഹായിക്കും. ബ്രാന്റിങ്, പാക്കേജിങ, സംഭരണ-ശേഖരണം, റീഇംബേഴ്‌സ്‌മെന്റ്, ശേഷിവര്‍ധന തുടങ്ങിയവയിലും സഹായിക്കും. കയറ്റുമതിക്കാര്‍ക്കുള്ള വായ്‌പാഗ്യാരന്റിപദ്ധതിയും (സിജിഎസ്‌ഇ) ക്യാബിനറ്റ് അംഗീകരിച്ചിട്ടുണ്ട്. ദേശീയകയറ്റുമതിഗ്യാരന്റി ട്രസ്റ്റി കമ്പനി (എന്‍സിജിടിസി) വഴിയാണു ഗ്യാരന്റി കിട്ടുക. കമ്പനിയില്‍ അംഗത്വമുള്ള വായ്‌പാസ്ഥാപനങ്ങള്‍ക്ക് ഇപ്പോഴത്തെതിനെക്കാള്‍ 20,000 കോടികൂടി വായ്‌പ നല്‍കാന്‍ ഇതുമൂലം കഴിയും ഇതിന്റെ പ്രയോജനം സൂക്ഷ്‌മചെറുകിടസംരംഭകര്‍ക്കും ലഭിക്കും. ധനസേവനവകുപ്പാണു പദ്ധതി നടപ്പാക്കുക.

