എന്‍.എസ്.സഹകരണ ആശുപത്രിയില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഒഴിവ്
കൊല്ലംജില്ലയിലെ എന്‍.എസ്. സഹകരണ ആശുപത്രിസമുച്ചയത്തിന്റെ ഉടമസ്ഥസ്ഥാപനമായ കൊല്ലംജില്ലാ സഹകരണ ആശുപത്രിസംഘം (ക്യു 952) എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നിയമിക്കുന്നു. ഡിസംബര്‍ 17 ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ കൊല്ലം പാലത്തറ എന്‍.എസ്. സഹകരണആശുപത്രി കാമ്പസിലുളള സംഘത്തിന്റെ അഡ്മനിസ്‌ട്രേറ്റീവ് ഓഫീസില്‍ നടത്തുന്ന വാക്ക്-ഇന്‍.-ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണു നിയമനം. ബി.ടെക്കും (സിവില്‍/ മെക്കാനിക്കല്‍) 10വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവര്‍ക്കു പങ്കെടുക്കാം. ആശുപത്രിമേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്കു മുന്‍ഗണന. സര്‍ക്കാര്‍സര്‍വീസില്‍നിന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ തസ്തികയില്‍ വിരമിച്ചവരെയും പരിഗണിക്കും. ജനനത്തിയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൂടിക്കാഴ്ചക്കെത്തുമ്പോള്‍ കൊണ്ടുവരണം. ഫോണ്‍: 0474 2723931, 04742723220.വെബ്‌സൈറ്റ്: www.nshospital.org ഇ-മെയില്‍ വിലാസം: [email protected]