സഹകരണജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിച്ചു
സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിച്ചു. ജൂലൈ ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും. പുതിയശമ്പളപരിഷ്‌കരണം നടപ്പാക്കിയ സംഘങ്ങളില്‍ നിലവിലെ ക്ഷാമബത്ത 91% ആയിരുന്നത് ആറുശതമാനം കൂട്ടി 97% ആക്കി. പുതിയശമ്പളപരിഷ്‌കരണം നടപ്പാക്കാത്ത സംഘങ്ങളില്‍ നിലവിലെ ക്ഷാമബത്ത 177%എന്നത് ഒമ്പതുശതമാനം വര്‍ധിപ്പിച്ചു 186% ആക്കി. രണ്ടുശമ്പള പരിഷ്‌കരണവും നടപ്പാക്കാത്ത സംഘങ്ങളില്‍ നിലവിലെ ക്ഷാമബത്ത 288% എന്നത് 12% കൂട്ടി 300% ആക്കി. ഒരുശമ്പളപരിഷ്‌കരണവും നടപ്പാക്കാത്തവയില്‍ നിലവിലെ 381% ക്ഷാമബത്ത 15% വര്‍ധിപ്പിച്ച് 396% ആക്കി.
സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കു ക്ഷാമബത്ത അനുവദിക്കുന്നതിന് അനുസൃതമായി സഹകരണസ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ക്ഷാമബത്ത അനുവദിക്കുമെന്നു വ്യക്തമാക്കിയിരുന്നു. സംസ്ഥാനജീവനക്കാരുടെ ക്ഷാമബത്ത 15%ല്‍നിന്നു 18% ആക്കിയിട്ടുണ്ട്. സഹകരണസ്ഥാപനങ്ങളിലെ അവസാനശമ്പളപരിഷ്‌കരണത്തില്‍ 45%ക്ഷാമബത്തയാണ് അടിസ്ഥാനശമ്പളത്തോടൊപ്പം ലയിപ്പിച്ചിട്ടുള്ളത്. ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സ്‌താപനങ്ങളിലെ ജീവനക്കാര്‍ക്ക് അതിന് ആനുപാതികമായ ക്ഷാമബത്തയ്‌ക്കാണ് അര്‍ഹത.