സഹകരണ സർവകലാശാലയിൽലൈബ്രറി ടെയിനി ഒഴിവുകൾ
ദേശീയ സഹകരണ സർവകലാശാലയായ ഗുജറാത്ത് ആനന്ദിലെ ത്രിഭുവൻ സഹകാരി യൂണിവേഴ്സിറ്റിയിൽ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് ആനന്ദ് )രണ്ടുലൈബ്രറി ടെയിനികളുടെ ഒഴിവുണ്ട്. ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിൽ നല്ല ആശയ വിനിമയ ശേഷിയും, ഐ ടി.യിലും ലൈബ്രറി കളിൽ ഉപയോഗിക്കുന്ന ഐ ടി.അനുബന്ധ ആപ്ലിക്കേഷനുകളിൽ അടിസ്ഥാന പരിജ്ഞാനവും, കോഹയും (KOHA)അധിക യോഗ്യത കളായി കണക്കാക്കും. പ്രായപരിധി 28 വയസ്സ് . 11 മാസത്തേക്കാണു നിയമനം. മാസം 20000 രൂപ സ്റ്റൈപ്പന്റ് കിട്ടും. ഒക്ടോബർ 25 നകം https://www.irma.ac/careers/careers.phphttps://www.irma.ac/careers/careers.php യിലാണ് അപേക്ഷിക്കേണ്ടത്. എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടാകും. കൂടുതൽ വിവരങ്ങൾ ഇർമയുടെ വെബ്സൈറ്റിൽ ലഭിക്കും.