സഹകരണപരീക്ഷകളുടെ തിയതികളായി

Moonamvazhi

സഹകരണപരീക്ഷാബോര്‍ഡ്‌ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും വിവിധ തസ്‌തികകളിലേക്ക്‌ മാര്‍ച്ച്‌, ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ ഒഎംആര്‍, ഓണ്‍ലൈന്‍, എഴുത്തുപരീക്ഷകള്‍ നടത്തും. 17-12-2025, 23-12-25, 24-12-25 തിയതികളിലെ വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള പരീക്ഷകളാണിവ.ടൈപ്പിസ്റ്റ്‌ (കാറ്റഗറി 41/2026 )തസ്‌തികയിലേക്ക്‌ മാര്‍ച്ച്‌ ഏഴിനാണു പരീക്ഷ എഴുത്തുപരീക്ഷയാണ്‌ ഉച്ചക്ക്‌ 1.30നു റിപ്പോര്‍ട്ടു ചെയ്യണം. രണ്ടുമുതല്‍ നാലുവരെയാണു പരീക്ഷ. തൃശ്ശൂര്‍ ജില്ലയിലാണു പരീക്ഷാകേന്ദ്രങ്ങള്‍.

സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍ (കാറ്റഗറി 39/2025) തസ്‌തികയിലേക്കു മെയ്‌ മൂന്നിനാണു പരീക്ഷ. ഓണ്‍ലൈന്‍ പരീക്ഷയാണ്‌. രാവിലെ 10നു റിപ്പോര്‍ട്ടു ചെയ്യണം. 11മുതല്‍ 12.30വരെയാണു പരീക്ഷ.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (കാറ്റഗറി 40/2025) തസ്‌തികയിലേക്കും മെയ്‌ മൂന്നിനാണു പരീക്ഷ. ഓണ്‍ലൈന്‍ പരീക്ഷയാണ്‌. ഉച്ചക്ക്‌ 1.30നു റിപ്പോര്‍ട്ടു ചെയ്യണം. 2.30മുതല്‍ നാലുവരെയാണു പരീക്ഷ.

അസിസ്റ്റന്റ്‌ സെക്രട്ടറി/ചീഫ്‌ അക്കൗണ്ടന്റ്‌/ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍/ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍/ ബ്രാഞ്ച്‌ മാനേജര്‍ തസ്‌തികകളിലേക്ക്‌ (കാറ്റഗറി 35/2025) മെയ്‌ 17നാണു പരീക്ഷ. ഓണ്‍ലൈന്‍ പരീക്ഷയാണ്‌. ഉച്ചക്ക്‌ ഒന്നിനു റിപ്പോര്‍ട്ടു ചെയ്യണം. രണ്ടുമുതല്‍ 3.30വരെയാണു പരീക്ഷ.

മലപ്പുറം പൊന്നാനി സഹകരണ അര്‍ബന്‍ ബാങ്കിലെ ജൂനിയര്‍ ക്ലര്‍ക്ക്‌/ കാഷ്യര്‍ തസ്‌തികയിലേക്കുളള (കാറ്റഗറി 34/2025) പരീക്ഷ മാര്‍ച്ച്‌ ഒന്നിനാണ്‌. ഒഎംആര്‍ പരീക്ഷയാണ്‌. ഉച്ചക്ക്‌ 1.30നു റിപ്പോര്‍ട്ടു ചെയ്യണം. രണ്ടുമുതല്‍ 3.30വരെയാണു പരീക്ഷ.

മലപ്പുറം മഞ്ചേരി സഹകരണ അര്‍ബന്‍ ബാങ്കിലെ ജൂനിയര്‍ ക്ലര്‍ക്ക്‌/ കാഷ്യര്‍ തസ്‌തികയിലേക്കുള്ള (കാറ്റഗറി 42/2025) പരീക്ഷ മാര്‍ച്ച്‌ എട്ടിനാണ്‌. ഒഎംആര്‍ പരീക്ഷയാണ്‌. ഉച്ചക്ക്‌ 1.30നു റിപ്പോര്‍ട്ടു ചെയ്യണം. രണ്ടുമുതല്‍ 3.30വരെയാണ്‌ പരീക്ഷ.

ജൂനിയര്‍ ക്ലര്‍ക്ക്‌/കാഷ്യര്‍ സൂപ്പര്‍ഗ്രേഡ്‌ തസ്‌തികയിലേക്കുള്ള (കാറ്റഗറി 36/2025) പരീക്ഷ മാര്‍ച്ച്‌ 22നാണ്‌. ഒ.എംആര്‍ പരീക്ഷയാണ്‌. ഉച്ചക്ക്‌ 1.30നു റിപ്പോര്‍ട്ടു ചെയ്യണം. രണ്ടുമുതല്‍ 3.30വരെയാണു പരീക്ഷ.

ജൂനിയര്‍ ക്ലര്‍ക്ക്‌/കാഷ്യര്‍ സ്‌പെഷ്യല്‍ ഗ്രേഡ്‌ ക്ലാസ്‌I തസ്‌തികയിലേക്കുള്ള (കാറ്റഗറി 37/2025) പരീക്ഷ ഏപ്രില്‍ 12നാണ്‌ ഒഎംആര്‍ പരീക്ഷയാണ്‌. ഉച്ചക്ക്‌ 1.30നു റിപ്പോര്‍ട്ടു ചെയ്യണം. രണ്ടുമുതല്‍ 3.30വരെയാണു പരീക്ഷ.

ജൂനിയര്‍ ക്ലര്‍ക്ക്‌/കാഷ്യര്‍ ക്ലാസ്‌ II- VII തസ്‌തികയിലേക്കുള്ള (കാറ്റഗറി 38/2025) ഏപ്രില്‍ 26നാണ്‌. ഒഎംആര്‍ പരീക്ഷയാണ്‌. ഉച്ചക്ക്‌ 1.30നു റിപ്പോര്‍ട്ടു ചെയ്യണം. രണ്ടുമുതല്‍ 3.30വരെയാണു പരീക്ഷ.

Moonamvazhi

Authorize Writer

Moonamvazhi has 921 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!