5തസ്‌തികകളിലെ പരീക്ഷാതിയതികളായി
സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡിന്റെ മാര്‍ച്ച് 25ലെ വിജ്ഞാപനപ്രകാരം സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ഒഎംആര്‍/ ഓണ്‍ലൈന്‍ പരീക്ഷകള്‍ ജൂണ്‍ 29, ജൂലൈ 20, ഓഗസ്റ്റ് 3 തിയതികളില്‍ നടത്തും. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (കാറ്റഗറി 10/2025), സെക്രട്ടറി (കാറ്റഗറി (6/2025) തസ്‌തികകളിലെ ഓണ്‍ലൈന്‍പരീക്ഷയാണു ജൂണ്‍ 29നു നടത്തുക. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്‌തികയുടെ പരീക്ഷയ്‌ക്കു രാവിലെ 10.30നു റിപ്പോര്‍ട്ടു ചെയ്യണം. 11.30 മുതല്‍ ഒരുമണിവരെയാണു പരീക്ഷ.
സെക്രട്ടറി തസ്‌തികയിലെ പരീക്ഷയ്‌ക്ക് ഉച്ചക്ക് 1.30നു റിപ്പോര്‍ട്ടു ചെയ്യണം. 2.30മുതല്‍ നാലുവരെയാണു പരീക്ഷ.സിസ്റ്റം അഡ്‌മനിസ്‌ട്രേറ്റര്‍ (കാറ്റഗറി 9/2025), അസിസ്റ്റന്റ് സെക്രട്ടറി (കാറ്റഗറി 7/2025) തസ്‌തികകളിലെ ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 20നാണ്. സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍ തസ്‌തികയിലെ പരീക്ഷയ്‌ക്കു രാവിലെ 10.30നു റിപ്പോര്‍ട്ടു ചെയ്യണം. 11.30മുതല്‍ ഒരുമണിവരെയാണു പരീക്ഷ.
അസിസ്റ്റന്റ് സെക്രട്ടറി തസ്‌തികയിലെ പരീക്ഷയ്‌ക്ക് ഉച്ചയ്‌ക്ക് 1.30നു റിപ്പോര്‍ട്ടു ചെയ്യണം. 2.30മുതല്‍ നാലുവരെയാണു പരീക്ഷ.ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ (കാറ്റഗറി 8/2025) തസ്‌തികയുടെ ഒഎംആര്‍ പരീക്ഷ ഓഗസ്റ്റ് മൂന്നിനാണ്. രാവിലെ 10.30നു റിപ്പോര്‍ട്ടു ചെയ്യണം. 11.30മുതല്‍ ഒന്നുവരെയാണു പരീക്ഷ.ഹാള്‍ടിക്കറ്റ് ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍നിന്നു പരീക്ഷയ്‌ക്കു 15ദിവസംമുമ്പുമുതല്‍ ഡൗണ്‍ലോഡ് ചെയ്‌ത് പ്രിന്റ് എടുക്കാം.ഫോണ്‍: 0471-2468690, 0471-468670.