സഹകരണ വാരാഘോഷം ഡിസംബര്‍ 29നു തുടങ്ങും
തിരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവച്ച സംസ്ഥാനസഹകരണയൂണിയന്റെ സഹകരണവാരാഘോഷം ഡിസംബര്‍ 29മുതല്‍ 2026 ജനുവരി നാലുവരെ നടത്തും. 29നു രാവിലെ തൃശ്ശൂര്‍ കോവിലകത്തുംപാടത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. ജവാഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സഹകരണരജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബു പതാകയുയര്‍ത്തും. സഹകരണമന്ത്രി വിഎന്‍. വാസവന്‍ അധ്യക്ഷനാവും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ കെ. രാജന്‍, ആര്‍.ബിന്ദു എന്നിവര്‍ മുഖ്യാതിഥികളാകും. ദേശീയസഹകരണനയവും കേരളത്തിലെ സഹകരണമേഖലയും – സെമിനാര്‍ മന്ത്രി വിഎന്‍. വാസവന്‍ ഉദ്‌ഘാടനം ചെയ്യും. മുന്‍മന്ത്രി പ്രൊഫ. സി.രീവീന്ദ്രനാഥ് വിഷയം അവതരിപ്പിക്കും. ജനുവരി നാലിന് ആലപ്പുഴയില്‍ സമാപനസമ്മേളനം മന്ത്രി വി.എന്‍. വാസന്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രി. പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. വാരാഘോഷക്കാലത്തു സര്‍ക്കിള്‍സഹകരണയൂണിയനുകള്‍ സെമിനാറുകളും പ്രചാരണങ്ങളും സംഘടിപ്പിക്കും.


