1800ഓണച്ചന്തകളുമായി കണ്‍സ്യൂമര്‍ഫെഡ്;ഉദ്‌ഘാടനം 26ന്
സംസ്ഥാനത്തെങ്ങുമായി 1800 ഓണച്ചന്തകളൊരുക്കുന്ന കേരളസംസ്ഥാനസഹകരണഉപഭോക്തൃഫെഡറേഷന്റെ (കണ്‍സ്യൂമര്‍ഫെഡ്) ഓണംസഹകരണവിപണി 2025ന്റെ സംസ്ഥാനതലഉദ്‌ഘാടനം ഓഗസ്റ്റ് 26 ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിനു തിരുവനന്തപുരം സ്റ്റാച്യൂവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. സഹകരണമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായിരിക്കും. മന്ത്രി വി. ശിവന്‍കുട്ടി, ാന്റണി രാജു തുടങ്ങിയവര്‍ പങ്കെടുക്കും.
ഓണച്ചന്തകള്‍ സെപ്‌റ്റംബര്‍ നാലുവരെ പ്രവര്‍ത്തിക്കും. സഹകരണസംഘങ്ങളുമായി ചേര്‍ന്ന് 1585 പ്രത്യേകഓണച്ചന്തകളാണുണ്ടാവുക. കണ്‍സ്യൂമര്‍ഫെഡിന്റ് 165 ത്രിവേണി സ്റ്റോറുകളും ഓണച്ചന്തകളായി പ്രവര്‍ത്തിക്കും. ജില്ലാആസ്ഥാനങ്ങളിലുംമറ്റുംമായി 50 ചന്തകള്‍ വേറെയും ഉണ്ടാകും. 13ഇനം സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ കിട്ടും. മറ്റുസാധനങ്ങള്‍ക്കും വിലക്കുറവുണ്ടാകും. റേഷന്‍കാര്‍ഡ് അടിസ്ഥാനത്തിലാണു വിതരണം. എട്ടുകലോ അരി (ജയ, കുറുവ), രണ്ടുകിലോ പച്ചരി എന്നിവ കിലോയ്‌ക്ക് 33രൂപയ്‌ക്കും പച്ചരി രണ്ടുകിലോവീതം കിലോയ്‌ക്ക് 29രൂപയ്‌ക്കും ലഭിക്കും.പഞ്ചസാര 34.65 രൂപ, ചെറുപയര്‍ 90രൂപ, വന്‍കടല 65രൂപ, ഉഴുന്ന് 90രൂപ, വന്‍പയര്‍ 70 രൂപ, തുവരപ്പരിപ്പ് 93രൂപ, മുളക് 115.5രൂപ, വെളിച്ചെണ്ണ 349 രൂപ എന്നിങ്ങനെയാണു സബ്‌സിഡി സാധനങ്ങളുടെ കിലോയക്കു വില. മല്ലി അരക്കിലോയ്‌ക്ക് 40.95രൂപയായിരിക്കും.