കണ്‍സ്യൂമര്‍ഫെഡിന്റെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫാര്‍മസി കോഴ്‌സുകള്‍
കേരളസംസ്ഥാനസഹകരണഉപഭോക്തൃഫെഡറേഷന്റെ (കണ്‍സ്യൂമര്‍ഫെഡ്) തൃശ്ശൂര്‍ കേച്ചേരി എരനെല്ലൂരുള്ള ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസിയില്‍ ബിഫാം, ബിഫാം എല്‍ഇ, ഡിഫാം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്‍സ് വിഷയങ്ങളില്‍ പ്ലസ്‌ടുവോ പ്രീഡിഗ്രിയോ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാനാവൂ. ബി.ഫാമിന് ഓഗസ്റ്റ് രണ്ടിനകം അപേക്ഷിക്കണം. കേരള ആരോഗ്യസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്‌ത കോളേജാണിത്. ബി.ഫാം നാലുവര്‍ഷവും ബി.ഫാം എല്‍ഇ മൂന്നുവര്‍ഷവും ഡി.ഫാം രണ്ടുവര്‍ഷവുമാണ്. കൂടുതല്‍ വിവരങ്ങള്‍ (04885) 242242, 8281898321, 9961366366 എന്നീ ഫോണ്‍നമ്പരുകളിലും [email protected] എന്ന ഇ-മെയില്‍ ഐഡിയിലും www.tip.consumerfed.nethttp://www.tip.consumerfed.net എന്ന വെബ്‌സൈറ്റിലും ലഭിക്കും.