കെയര്‍ഹോം സമയബന്ധിതമായി പൂര്‍ത്തിയാക്കും

[mbzauthor]

സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന കെയര്‍ഹോം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി മലപ്പുറം താനൂര്‍ മണ്ഡലത്തിലെ ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലും പൊന്നാനി താലൂക്കിലെ എടപ്പാള്‍ പഞ്ചായത്തിലും നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകനയോഗം ചേര്‍ന്നു. ഓന്നാംഘട്ടത്തില്‍ 2093 വീടുകള്‍ പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ടത്തില്‍ ഇതുവരെ 58 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു ഗുണഭോക്താക്കള്‍ക്കു കൈമാറി. പാലക്കാട്‌ കണ്ണാടി വില്ലേജില്‍ 28 ഗുണഭോക്താക്കള്‍ക്കുള്ളന ഫ്‌ളാറ്റിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

[mbzshare]

Moonamvazhi

Authorize Writer

Moonamvazhi has 338 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!