എ.സി.എസ്.ടി.ഐ. ശില്‍പശാല നടത്തി
തിരുവനന്തപുരം മണ്‍വിളയിലെ കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ട് (എ.സി.എസ്.ടി.ഐ) ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിനട്രെയിനിങ് നീഡ് അനാലിസിസ് ശില്‍പശാല സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഉദ്‌ഘാടനം ചെയ്‌തു. സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബു ആമുഖപ്രഭാഷണം നടത്തി. സഹകരണമേഖലയിലെ പരിശീലനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റിയും സഹകരണജീവനക്കാര്‍ക്കും സഹകരണസംഘംഭരണസമിതിയംഗങ്ങള്‍ക്കും നല്‍കേണ്ട പരിശീലനത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിനെപ്പറ്റിയും ശില്‍പശാല ചര്‍ച്ച ചെയ്‌തു. എ.സി.എസ്.ടി.ഐ. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി. സഹദേവന്‍ അധ്യക്ഷനായി. ഐഎംജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അനീഷ്യ ജയദേവന്‍, കേരളബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം ബി.പി. പിള്ള, സഹകരണസംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഭരണസമിതിയംഗങ്ങള്‍, കേരളബാങ്ക്‌ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.