ഇരിണാവ് ബാങ്കിൽ ആധുനിക സേവനങ്ങൾ ആരംഭിച്ചു.

adminmoonam

 

കണ്ണൂർ ഇരിണാവ് സർവീസ് സഹകരണ ബേങ്കിന്റെ പ്രവർത്തന പരിധിയിൽ നിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ആധുനിക ബാങ്കിംഗ് സേവനങ്ങളുടെ ഉദ്ഘാടനവും ബേങ്ക് കോൺഫ്രൻസ് ഹാളിൽ നടന്നു. അനുമോദനം ടി.വി. രാജേഷ് എം.എൽ.എയും ബേങ്കിങ് സേവനങ്ങളുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യയും നിർവഹിച്ചു.കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി. ഓമന അധ്യക്ഷനായി.

കണ്ണൂർ  അസിസ്റ്റന്റ് രജിസ്ട്രാർ  ഇ.രാജേന്ദ്രൻ, ഇരിണാവ് ബേങ്ക് മുൻ പ്രസിഡന്റ് ടി.ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം പി.പി.ഷാജിർ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഗോവിന്ദൻ, പി.സക്കറിയ, പി.പി. കുഞ്ഞിക്കണ്ണൻ, പി.കെ. വത്സലൻ, എം.വി. ബാലകൃഷ്ണൻ, കെ.കെ. ഇബ്രാഹിം കുട്ടി ഹാജി എന്നിവർ സംസാരിച്ചു. ബേങ്ക് പ്രസിഡന്റ് പി.കണ്ണൻ സ്വാഗതവും സെക്രട്ടറി കെ.രാജീവൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Latest News