ഖാദി യുവതലമുറയുടെ കൂടി വസ്ത്രമാകണം: ശോഭന ജോര്‍ജ്
പഴയ തലമുറയിലുള്ളവര്‍ക്ക് വേണ്ടി മാത്രമാണ് ഖദര്‍ വസ്ത്രം എന്ന ധാരണ മാറ്റണമെന്നും യുവജനങ്ങള്‍ക്കും ട്രെന്‍ഡിനൊത്ത വസ്ത്രങ്ങളും മെറ്റീരിയലുകളും നല്‍കാന്‍ ഖാദിക്ക് കഴിയണമെന്നും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭന ജോര്‍ജ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഖാദി മേഖല ലാഭാധിഷ്ഠിതമല്ല. ഖാദി മേഖലയില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത് സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാവണം
അഗ്്മാര്‍ക്ക് സര്‍ട്ടിഫിക്കേഷനുള്ള കേരളത്തിലെ ഏക തേന്‍ ഖാദിയുടേതാണ്. പരിശുദ്ധിയുടെ കാര്യത്തില്‍ ഖാദിയെ നൂറുശതമാനവും വിശ്വസിക്കാം. ഈ ഓണക്കാലത്തിന്റെ െൈഹലൈറ്റ് കുപ്പടം സെറ്റ് മുണ്ടും സാരിയുമാണെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു. ബക്രീദിന് വളരെ വ്യത്യസ്തമായ ഡിസൈനിലുള്ള പര്‍ദകള്‍ ഖാദി വിപണിയിലിറക്കിയിട്ടുണ്ട്. ഇസ്തിരിയിടേണ്ടാത്ത സ്റ്റാര്‍ച്ച് വേണ്ടാത്ത ഷര്‍ട്ടുകള്‍ ഖാദി ബോര്‍ഡ് വിപണയിലിറക്കിയിട്ടുണ്ട്. സഖാവ് എന്ന പേരില്‍ ഖാദി പുറത്തിറക്കിയ പുതിയ ഷര്‍ട്ടുകളും മുണ്ടുകളും ഖാദിയെ രാഷ്ട്രീയ വല്‍ക്കരിയ്ക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയതല്ലെന്നും ഖാദിയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടാനും കൂടുതല്‍ വിറ്റഴിയ്ക്കപ്പെടാനുമാണെന്ന് ശോഭനാ ജോര്‍ജ്ജ് പറഞ്ഞു. കേരളത്തിനും ഇന്ത്യക്കും പുറത്ത് വിപണി കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ശോഭനാ ജോർജ് പറഞ്ഞു.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രവുമായി ചേര്‍ന്ന് സംഘടിപ്പിയ്ക്കുന്ന ഓണം-ബക്രീദ് ഖാദി മേളയ്ക്ക് കണ്ണൂരില്‍ തുടക്കമായി. ടൗണ്‍സ്‌ക്വയറിലെ പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിലാണ് ഖാദിയുടെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഉല്‍പ്പന്നങ്ങളുമായി ഓണം-ബക്രീദ് മേള ആരംഭിച്ചിരിയ്ക്കുന്നത്. ഖാദി ജീന്‍സും കുപ്പടം സാരിയും സഖാവ് എന്ന പേരില്‍ ഷര്‍ട്ടും മുണ്ടും ഉള്‍പ്പടെയുള്ള ഖാദി തുണിത്തരങ്ങള്‍ക്കൊപ്പം ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും മേളയില്‍ ലഭ്യമാണ്. എംപി പികെ ശ്രീമതിയും ശോഭനാ ജോര്‍ജ്ജും ചേര്‍ന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ഷര്‍ട്ട് ധരിപ്പിച്ചാണ് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്..
[mbzshare]