വെണ്ണല ബാങ്ക് അംഗ സമാശ്വാസ നിധി വിതരണം ചെയ്തു

Deepthi Vipin lal

കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് അംഗ സമാശ്വാസ നിധിക്ക് അര്‍ഹരായ അംഗങ്ങള്‍ക്കുള്ള ചെക്കുകള്‍ വിതരണം ചെയ്തു.. 59 അംഗങ്ങള്‍ക്കായി 10,95,000/ രൂപയുടെ ചെക്കുകളാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം കണയന്നൂര്‍ അസി. രജിസ്ട്രാര്‍ കെ.ശ്രീലേഖ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

കെ.ടി.സാജന്‍, കൗണ്‍സിലര്‍മാരായ സി.ഡി. വത്സലകുമാരി, ആര്‍. രതീഷ്, ഭരണസമിതി അംഗങ്ങളായ പി.കെ.മിറാജ്, എസ്. മോഹന്‍ദാസ്, രജനി കുഞ്ഞപ്പന്‍, ആശാകലേഷ്, കെ.എ. അഭിലാഷ് സെക്രട്ടറി എം.എന്‍.ലാജി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!