കാര്‍ഷികസഹകരണഫെഡറേഷനില്‍ ഇന്റേണ്‍ഷിപ്പ്‌

Moonamvazhi

ദേശീയകാര്‍ഷികസഹകരണവിപണനഫെഡറേഷന്‍ (നാഫെഡ്‌) ഇന്റേണ്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണികസ്‌/എംബഡഡ്‌ സിസ്‌റ്റംസ്‌, എഐ/എംഎല്‍ (കമ്പ്യൂട്ടര്‍ വിഷന്‍) എന്നിവയിലാണ്‌ ഇന്റേണുകളെ വേണ്ടത്‌. മാസം പതിനയ്യായിരംരൂപ സ്റ്റൈപ്പന്റ്‌ കിട്ടും. രണ്ടുമേഖലകളിലും ഓരോ ഇന്റേണുകളെയാണ്‌ ആവശ്യം. മൂന്നുമാസമാണു പരിശീലനം.

ഇലക്ട്രോണിക്‌സ്‌/ എംബഡഡ്‌ സിസ്‌റ്റംസിലെ ഇന്റേണ്‍ ആയി പരിഗണിക്കപ്പെടാന്‍ ഇലക്ട്രോണിക്‌സ്‌, മെക്കാട്രോണിക്‌സ്‌, ഇലക്ട്രിക്കല്‍ എന്നിവയിലോ അനുബന്ധവിഷയങ്ങളിലോ എഞ്ചിനിയറിങ്‌ പഠനം നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കും ബിരുദമെടുത്തവര്‍ക്കും അപേക്ഷിക്കാം. എംബഡഡ്‌ സിസ്റ്റങ്ങളിലും മൈക്രോകണ്ട്രോളറുകളിലും അടിസ്ഥാനവിജ്ഞാനമുണ്ടായിരിക്കണം. സെന്‍സറുകള്‍, ആക്‌ചുവേറ്ററുകള്‍, സര്‍ക്യൂട്ട്‌ ഡിസൈന്‍ എന്നിവ പരിചിതമായിരിക്കണം. ഫീല്‍ഡുവര്‍ക്കില്‍ പരിചയവും താല്‍പര്യവും വേണം.

എഐ/എംഎല്‍ (കമ്പ്യൂട്ടര്‍ വിഷന്‍) ഇന്റേണ്‍ ആയി പരിഗണിക്കപ്പെടാന്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌, ഐടി, എഐ, ഡാറ്റാസയന്‍സ്‌ എന്നിവയിലോ അനുബന്ധവിഷയങ്ങളിലോ എഞ്ചിനിയറിങ്‌ പഠനം നടത്തുന്നവരോ ബിരുദമെടുത്തവരോ ആയവര്‍ക്ക്‌ അപേക്ഷിക്കാം. മെഷീന്‍ ലേണിങ്ങിലും കമ്പ്യൂട്ടര്‍ വിഷനിലും ഡാറ്റാഅനൊട്ടേഷന്‍/ ലേബലിങ്ങിലും ശക്തമായ അടിത്തറയുണ്ടായിരിക്കണം. പൈത്തണ്‍, ടെന്‍സര്‍ ഫ്‌ളോ അല്ലെങ്കില്‍ പൈടോര്‍ച്ച്‌ എന്നിവയില്‍ പരിചയമുണ്ടായിരിക്കണം. പ്രശ്‌നങ്ങള്‍ എഐ ഉപയോഗിച്ചു പരിഹരിക്കാന്‍ താല്‍പര്യമുണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ക്കു നിര്‍ദിഷ്ടമാതൃകയില്‍ സി.വി.യും വിദ്യാഭ്യാസരേഖകളും സഹിതം മെയ്‌ 20നകം personnelsection12nafed-india.comhttp://personnelsection12nafed-india.com ലേക്ക്‌ അപേക്ഷ അയക്കാവുന്നതാണ്‌. അപേക്ഷാമാതൃകയും കൂടുതല്‍ വിവരങ്ങളും https://www.nafed-india.comhttps://www.nafed-india.com എന്ന വെബ്‌സൈറ്റില്‍ കിട്ടും.

Moonamvazhi

Authorize Writer

Moonamvazhi has 1124 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!