എന്‍എസ്‌ സഹകരണആശുപത്രിയില്‍ കിഡ്‌നി ഹെല്‍ത്ത്‌ പാക്കേജ്‌

Moonamvazhi

ലോകവൃക്കദിനാചരണത്തോടനുബന്ധിച്ചു കൊല്ലം എന്‍എസ്‌ സഹകരണാശുപത്രിയില്‍ കിഡ്‌നി ഹെല്‍ത്ത്‌ പാക്കേജിനു തുടക്കമായി. ഇതിന്റെ ഭാഗമായി മാര്‍ച്ച്‌ 22വരെ 2000 രൂപയ്‌ക്ക്‌ വൃക്കയുമായി ബന്ധപ്പെട്ട വിവിധ പരിശോധനകള്‍ നടത്താനാവും. സിബിസി, എഫ്‌ബിഎസ്‌, പിപിബിഎസ്‌, ആര്‍എഫ്‌റ്റി, എച്ച്‌ബിഎ1സി, ടിഎസ്‌ച്ച്‌, യൂറിന്‍ ആര്‍/ഇ, ആല്‍ബുമിന്‍ ക്രിയാറ്റിന്‍ അനുപാതം, എല്‍എഫ്‌റ്റി, യുഎസ്‌ജി അബ്‌ഡൊമന്‍, നെഫ്‌റോളജി കണ്‍സള്‍ട്ടേഷന്‍ എന്നിവ പാക്കേജിന്റെ ഭാഗമാണ്‌. ബുക്കിങ്ങിന്‌ 9400364000 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്‌. വൃക്കദിനത്തില്‍ ആശുപത്രിയില്‍ ജീവനം സെന്റര്‍ എന്ന വാക്ക്‌ ഇന്‍ ഹീമോഡയാലിസിസ്‌ കേന്ദവും ന്യൂറോറീബാബിലിറ്റേഷന്‍ കേന്ദ്രവും തുടങ്ങി. ആശുപത്രി സഹകരണസംഘം പ്രസിഡന്റ്‌ പി. രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. മെഡിലാന്റ്‌ കാമ്പസിലാണിത്‌. വൃക്കയുടെ ആരോഗ്യത്തിനു വെളളം കുടിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ആശുപത്രി ഭാരവാഹികളും ഡോക്ടര്‍മാരും ജീനക്കാരും ഒരുമിച്ച്‌ വെള്ളം കുടിക്കുകയും ചെയ്‌തു.

Moonamvazhi

Authorize Writer

Moonamvazhi has 1004 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!