കേന്ദ്രസഹകരംമന്ത്രാലയത്തിലും ഓംബുഡ്‌സ്‌മാന്‍ ഓഫീസിലും ഒഴിവുകള്‍

Moonamvazhi

കേന്ദ്രസഹകരണമന്ത്രാലയത്തില്‍ കണ്‍സള്‍ട്ടന്റിന്റെയും (അണ്ടര്‍ സെക്രട്ടറിതല) കേന്ദ്രസഹകരണഓംബുഡ്‌സ്‌മാന്‍ ഓഫീസില്‍ യങ്‌പ്രൊഫഷണലിന്റെയും (ലീഗല്‍) ഓരോ ഒഴിവുണ്ട്‌. യങ്‌ പ്രൊഫഷണല്‍ (ലീഗല്‍) തസ്‌തികയുടെ യോഗ്യത: എല്‍എല്‍ബി. ഒരുകൊല്ലം പ്രവൃത്തിപരിചയം വേണം. നിയമത്തില്‍ ബിരുദാനന്തരബിരുദവും മള്‍ട്ടിസ്‌റ്റേറ്റ്‌ സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിചയവും അഭികാമ്യം. പ്രായപരിധി 2026 ജനുവരി ഒന്നിനു 32 വയസ്സ്‌. ശമ്പളം 70000രൂപ. താല്‍പര്യമുള്ളവര്‍ക്ക്‌ [email protected][email protected] ലേക്ക്‌ ഇ-മെയിലായി അപേക്ഷിക്കാം. തപാല്‍വഴിയും അപേക്ഷിക്കാം. അതിനുള്ള മേല്‍വിലാസം ശ്രീ അലോക്‌ അഗര്‍വാള്‍, കോഓപ്പറേറ്റീവ്‌ ഓംബുഡ്‌സ്‌മാന്‍, ഒമ്പാതംനില, ടവര്‍-ഇ, വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍, നവ്‌റോജി നഗര്‍, ന്യൂഡല്‍ഹി 110 029 എന്നതാണ്‌. എംപ്ലോയ്‌മെന്റ്‌ ന്യൂസില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു 30ദിവസത്തിനകം അപേക്ഷിക്കണമെന്നാണ്‌ ജനുവരി 22നു കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ അറിയിപ്പിലുള്ളത്‌. ഒരുവര്‍ഷത്തേക്കായിരിക്കും നിയമനം. രണ്ടുകൊല്ലംകൂടി നീട്ടിയേക്കാം.

കേന്ദ്രസഹകരണമന്ത്രാലയത്തില്‍ കണ്‍സള്‍ട്ടന്റ്‌ തസ്‌തികയിലേക്ക്‌ അണ്ടര്‍ സെക്രട്ടറി തല തസ്‌തികകളില്‍നിന്നു വിരമിച്ചവര്‍ക്കാണ്‌ അപേക്ഷിക്കാന്‍ അര്‍ഹത. ഒരുകൊല്ലത്തേക്കായിരിക്കും നിയമനം. ഒരുകൊല്ലത്തേക്കുകൂടി നീട്ടിയേക്കാം. കേന്ദ്ര,സംസ്ഥാനസര്‍ക്കാരുകളില്‍നിന്നോ സ്വയംഭരണസ്ഥാപനത്തില്‍നിന്നോ സ്‌റ്റാറ്റിയൂട്ടറി സ്ഥാപനത്തില്‍നിന്നോ അണ്ടര്‍സെക്രട്ടറി തലത്തിലോ തുല്യതലത്തിലോ അഞ്ചുകൊല്ലമെങ്കിലും സേവനമനുഷ്‌ഠിച്ചു വിരമിച്ചവര്‍ക്ക്‌ അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാരിന്റെയോ സംസ്ഥാനസര്‍ക്കാരിന്റെയോ ഉന്നതവിദ്യാഭ്യാസവകുപ്പിലോ വിദ്യാഭ്യാസമന്ത്രാലയത്തിലോ യുജിസിയിലോ എഐസിടിഇയിലോ ജോലിചെയ്‌തിരിക്കണം. കേന്ദ്രസര്‍വകലാശാലയോ സംസ്ഥാനസര്‍വകലാശാലയോ സ്ഥാപിച്ചും നിയന്ത്രിച്ചും ഏകോപനം നിര്‍വഹിച്ചും മേല്‍നോട്ടംവഹിച്ചുമുള്ള പ്രവര്‍ത്തനങ്ങളില്‍ മൂന്നുകൊല്ലമെങ്കിലും പ്രവൃത്തിപരിചയം വേണം. കേന്ദ്രസര്‍വകലാശാലനിയമം, കേന്ദ്ര/സംസ്ഥാനസര്‍വകലാശാലകളുടെ നിയമങ്ങള്‍, ഐഎന്‍ഐ, സിഎഫ്‌ടിഐ, യുജിസി, എഐസിടിഇ തുടങ്ങിയവയുടെ ചട്ടങ്ങളും വ്യവസ്ഥകളും ഒക്കെ അറിഞ്ഞിരി്‌ക്കണം. റിപ്പോര്‍ട്ടുകളും പദ്ധതിനിര്‍ദേശങ്ങളും മറ്റിനം ഡോക്യുമെന്റേഷനുകളും തയ്യാറാക്കാനുള്ള വൈദഗ്‌ധ്യവും നല്ല ആശയവിനിമയശേഷിയും കാര്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള കഴിവും ഉണ്ടായിരിക്കുന്നത്‌ അഭികാമ്യം. [email protected][email protected] ലേക്ക്‌ ഇ-മെയിലായാണ്‌ അപേക്ഷ അയക്കേണ്ടത്‌. വ്യവസ്ഥകളും അപേക്ഷാമാതൃകയും https://www.cooperation.gov.in ല്‍ കിട്ടും. പിപിഒ/പെന്‍ഷണര്‍ കാര്‍ഡിന്റെ കോപ്പി സഹിതമാണ്‌ അപേക്ഷിക്കേണ്ടത്‌. 21ദിവസത്തിനകം അപേക്ഷിക്കണമെന്നാണു കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ജനുവരി 20നു പ്രസിദ്ധീകരിച്ച അറിയിപ്പിലുള്ളത്‌. ഡല്‍ഹിയിലുള്ളവര്‍ക്കു മുന്‍ണനയുണ്ട്‌. ഏറ്റവും ഒടുവില്‍ കിട്ടിയ ശമ്പളത്തില്‍നിന്നു പെന്‍ഷന്‍ കഴിച്ചുള്ള തുകയാണു വേതനമായി കിട്ടുക. പെന്‍ഷന്‍ തുടര്‍ന്നും വാങ്ങാം.

 

Moonamvazhi

Authorize Writer

Moonamvazhi has 902 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!