സഹകരണജീവനക്കാര്‍ക്കു കിമ്പ് പരിശീലനം നല്‍കും
കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മേക്കിങ് ദി ബെസ്റ്റ് (കിമ്പ്) പ്രാഥമികസഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും ജീവനക്കാര്‍ക്കായി ഫെബ്രുവരി പതിനെട്ടിനും പത്തൊമ്പതിനും കോട്ടയം എയ്‌ഡഡ് പ്രൈമറി അധ്യാപകസഹകരണസംഘം ഹാളില്‍ ജവനക്കാരുടെ സേവനവേതനവ്യവസ്ഥകളെപ്പറ്റിയും പ്രതിമാസസമ്പാദ്യപദ്ധതിയെപ്പറ്റിയും പരിശീലനം സംഘടിപ്പിക്കും. നിയമനം, പ്രൊബേഷന്‍, സ്ഥാനക്കയറ്റം, അവധിവ്യവസ്ഥകല്‍, അച്ചടക്കനടപടികള്‍, സര്‍വീസ്‌ബുക്ക് തയ്യാറാക്കലും പരിപാലനവും തുടങ്ങിയവയാണ് ജീവനക്കാരുടെ സേവനവ്യവസ്ഥകളില്‍ വരുന്നത്. എംഎസ്‌എസ് പദ്ധതിവിശകലനം, അക്കൗണ്ടിങ് രീതികള്‍, സബ്‌റൂള്‍ തയ്യാറാക്കല്‍, ലേല/നറുക്ക് നടപടിക്രമങ്ങള്‍, സ്റ്റേറ്റുമെന്റുകളും ആസ്‌തി-ബാധ്യതാസ്റ്റേറ്റ്‌മെന്റുകളും തയ്യാറാക്കല്‍, പ്രായോഗികഅക്കൗണ്ടിങ് തുടങ്ങിയവയാണ് എംഎസ്‌എസ് പരിശീലനത്തില്‍ വരിക. 2500 രൂപയാണു ഫീസ്. ഫെബ്രുവരി പതിനഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 9847719611, 9061183065, 9074384629 എന്നീ നമ്പരുകളില്‍ കിട്ടും.


