എം.വി.ആർ ഫാർമകെയറിന്റെ രാമനാട്ടുകര ശാഖ തുടങ്ങി

Deepthi Vipin lal

കാൻസറിന്റെ ഉൾപ്പെടെയുള്ള മരുന്നുകൾ തികച്ചും ന്യായമായ ശരിവിലയിൽ രോഗികളിലേക്ക് എത്തിക്കുന്ന എം.വി.ആർ ഫാർമ കെയറിന്റെ രാമനാട്ടുകര ശാഖ പ്രവർത്തനമാരംഭിച്ചു. വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു.കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ജി. നാരായണൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷ്റ റഫീക്കിന് ആദ്യ വിൽപ്പന കൈമാറി.കെയർ ഫൗണ്ടേഷൻ സെക്രട്ടറി ജയേന്ദ്രൻ സ്വാഗതം പറഞ്ഞു.

സുരേഷ് കീച്ചമ്പ്ര (വൈസ് ചെയർമാൻ രാമനാട്ടുകര മുനിസിപ്പാലിറ്റി), ജയ്സൽ കറുത്തേടത്ത്(കൗൺസിലർ, മുനിസിപ്പാലിറ്റി), രാജൻ പുൽപ്പറമ്പിൽ (CPM)), വെൺമരത്ത് മജീദ്(CPI), സുബ്രഹ്മണ്യൻ കുഴിപ്പള്ളി ( PRHCS പ്രസിഡൻറ്), ചാന്ദിനി ഹരിദാസ് (ബിജെപി ), വീരേന്ദ്രകുമാർ (CMP)കെ.കെ. കോയ (രാമനാട്ടുകര IUML പ്രസിഡന്റ്) തുടങ്ങിയവർ ആശംസ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News