വിത്തുസഹകരണസ്ഥാപനത്തില്‍ ബിസിനസ്‌ ലീഡ്‌ ഒഴിവ്‌

Moonamvazhi

വിത്തുസഹകരണസ്ഥാപനമായ ഭാരതീയ ബിജ്‌ സഹകാരി സമിതി ലിമറ്റഡില്‍ (ബിബിഎസ്‌എസ്‌എല്‍) ടിഷ്യൂകള്‍ച്ചര്‍ ബിസിനസ്‌ (ബനാന ആന്റ്‌ പൊട്ടറ്റോ) ലീഡ്‌ തസ്‌തികയില്‍ ഒരു ഒഴിവുണ്ട്‌. ന്യൂഡല്‍ഹിയില്‍ ബിബിഎസ്‌എസ്‌എല്‍ ആസ്ഥാനത്താണ്‌ ഒഴിവ്‌. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ജൈവസാങ്കേതികവിദ്യ, ലൈഫ്‌ സയന്‍സ്‌ എന്നിവയിലൊന്നില്‍ ബിരുദമുള്ളവരും പ്ലാന്റ്‌ ബയോടെക്‌നോളജി, ടിഷ്യൂ കള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, സീഡ്‌ ടെക്‌നോളജി, അഗ്രോണമി, അഗ്രിബിസിനസ്‌ മാനേജ്‌മെന്റ്‌, എന്നിവയിലൊന്നില്‍ ബിരുദാനന്തരബിരുദമുള്ളവരും മേല്‍പറഞ്ഞ വിഷയങ്ങളില്‍ പിഎച്ചഡി ഉള്ളവരുമായവര്‍ക്ക്‌ അപേക്ഷിക്കാം. 15-20കൊല്ലം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ടിഷ്യുകള്‍ച്ചര്‍ ലബോറട്ടറി പ്രവര്‍ത്തനങ്ങളിലും ഈ സംവിധാനത്തിന്റെ കമ്മീഷനിങ്‌-വികസനപ്രവര്‍ത്തനങ്ങളിലും ഗുണനിലവാരം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളിലും ജൈവസുരക്ഷാസംവിധാനങ്ങളിലും പരിചയമുണ്ടാകണം. വാഴപ്പഴം, ഉരുളക്കിഴങ്ങ്‌ എന്നിവയുടെ ടിഷ്യൂകള്‍ച്ചര്‍, എയറോപോണിക്‌സ്‌ പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ളവര്‍ക്കു മുന്‍ഗണന. കരാറടിസ്ഥാനത്തിലാണു നിയമനം. യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തില്‍ നിയമപ്രകാരമുള്ള വേതനം കിട്ടും. താല്‍പര്യമുള്ളവര്‍ക്കു വിശദമായ സി.വി.യും രേഖകളും [email protected][email protected] ലേക്ക്‌ അയക്കാവുന്നതാണ്‌. ടിഷ്യൂകള്‍ച്ചര്‍ ബിസിനസ്‌ ലീഡി തസ്‌തികയിലേക്കുള്ള അപേക്ഷയാണന്ന കാര്യം വിഷയവിവരത്തില്‍ ഉള്‍പ്പെടുത്തണം. ജനുവരി 31നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ https://bbssl.coophttps://bbssl.coop ല്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 888 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!