കുടുംബശ്രീയില്‍ പ്രോഗ്രാം മാനേജര്‍ ഒഴിവ്
കുടുംബശ്രീ സംസ്ഥാനമിഷനില്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (മൈക്രോഫിനാന്‍സ്) തസ്‌തികയില്‍ ഒഴിവുണ്ട്. ഒരൊഴിവാണുള്ളത്. കരാറില്‍ ഏര്‍പ്പെടുന്ന ദിവസംമുതല്‍ മാര്‍ച്ച് 31വരെയായിരിക്കും നിയമനം. അതിനുശേഷം നീട്ടിക്കിട്ടിയേക്കാം. എംബിഎയോ, എംഎസ്‌ഡബ്ലിയുവോ, റൂറല്‍ ഡവലപ്‌മെന്റില്‍ ബിരുദാനന്തരബിരുദമോ, പിജിഡിഎമ്മോ, പിജിഡിആര്‍എമ്മോ, റൂറല്‍ മാനേജ്‌മെന്റ് സ്‌പെഷ്യലൈസേഷനോടെ എംകോമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മൈക്രോഫിനാന്‍സ് മേഖലയില്‍ ഏഴുകൊല്ലത്തെ പ്രവൃത്തിപരിചയം വേണം. സര്‍ക്കാര്‍സ്ഥാപനങ്ങളിലും പൊതുമേഖലാസ്ഥാപനങ്ങളിലും പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. പ്രായപരിധി 2025 നവംബര്‍ 30നു 45 വയസ്സില്‍ കവിയരുത്. വേതനം മാസം അറുപതിനായിരം രൂപ. രണ്ടായിരം രൂപ പരീക്ഷാഫീസ് അടക്കണം. നിശ്ചിതമാതൃകയിലാണ് അപേക്ഷിക്കേണ്ടത്. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ആണ് നിയമനനടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ബയോഡാറ്റയും അപേക്ഷയും പരിശോധിച്ചു സ്‌ക്രീനിങ് നടത്തിയാവും തിരഞ്ഞെടുപ്പ്. യോഗ്യരായവരെ അഭിമുഖത്തിനു വിളിക്കും. അപേക്ഷകര്‍ കൂടുതലുണ്ടെങ്കില്‍ എഴുത്തുപരീക്ഷയും അഭിമുഖവും/അഭിരുചിപ്പരീക്ഷയും അഭിമുഖവും ഉണ്ടാകും. www.cmd.kerala.gov.inhttp://www.cmd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ഫെബ്രുവരി അഞ്ചിനു വൈകിട്ട് അഞ്ചിനകം അപേക്ഷ കിട്ടിയിരിക്കണം. പരീക്ഷാഫീസ് അപേക്ഷയോടൊപ്പം ഓണ്‍ലൈനായി അടക്കാം. അപേക്ഷ പൂരിപ്പിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ 0471 2320101 എക്‌സ്റ്റന്‍ഷന്‍ 237250 എന്ന നമ്പരില്‍ തിങ്കള്‍മുതല്‍ വെള്ളിവരെ പകല്‍ പത്തിനും അഞ്ചിനുമിടയില്‍ ഹെല്‍പ് ഡെസ്‌കിന്റെ സഹായം തേടാവുന്നതാണ്.

