സഹകരണസര്‍വകലാശാലയില്‍ ഒഴിവുകള്‍
ദേശീയസഹകരണസര്‍വകലാശാലയായ ഗുജറാത്ത് ആനന്ദിലെ ത്രിഭുവന്‍ സഹകാരിയൂണിവേഴ്‌സിറ്റിയില്‍ അക്കാദമിക് അസോസിയേറ്റുകളുടെയും അസിസ്‌റ്റന്റ് കുക്കിന്റെയും ഒഴിവുണ്ട്. ഐടി ആന്റ് സിസ്‌റ്റംസിലാണ് അക്കാദമി അസോസിയേറ്റുകളുടെ ഒഴിവുകള്‍. യോഗ്യത: എംബിഎ/പിജിഡിഎം (ഐടി/സിസ്റ്റംസ്), എംടെക് അല്ലെങ്കില്‍ എംഎസ്‌സി (ഐടി/കമ്പ്യൂട്ടര്‍/ കമ്പ്യൂട്ടേഷണല്‍ സയന്‍സ്/ അനുബന്ധമേഖലകള്‍). അക്കാദമിക് സ്ഥാപനങ്ങളിലോ വ്യവസായങ്ങളിലോ ബന്ധപ്പെട്ട മേഖലകളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. ഇംഗ്ലീഷില്‍ നന്നായി എഴുതാനും സംസാരിക്കാനും കഴിയണം. ഐടിയിലും അനുബന്ധടൂളുകളിലും മികവുണ്ടായിരിക്കണം. പ്രായപരിധി 35 വയസ്സ്. പ്രതിഫലം മാസം 40000 രൂപ. പതിനൊന്നുമാസത്തേക്കാണു നിയമനം. ഇതു നീട്ടിയേക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി പതിനെട്ടിനകം ഓണ്‍ലൈനായി https://www.irma.ac.in/careers/careers.phphttps://www.irma.ac.in/careers/careers.php യിലൂടെ അപേക്ഷിക്കണം.

അസിസ്റ്റന്റ് കുക്ക് തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ പന്ത്രണ്ടാംക്ലാസ് പാസ്സായിരിക്കണം. അല്ലെങ്കില്‍ ഹോട്ടല്‍മാനേജ്‌മെന്റ് ഡിപ്ലോമയുണ്ടായിരിക്കണം. ഹോട്ടല്‍അടുക്കളയിലോ മറ്റുപാചകകേന്ദ്രത്തിലോ രണ്ടുമൂന്നുവര്‍ഷം പ്രവൃത്തിപരിചയം വേണം. കുക്കിങ് വൈദഗ്‌ധ്യം, ടൈം മാനേജ്‌മെന്റ്, മള്‍ട്ടിടാസ്‌കിങ് എന്നീ കഴിവുകളും ഉണ്ടായിരിക്കണം. പ്രതിഫലം മാസം 30000 രൂപ. പതിനൊന്നുമാസത്തേക്കാണു നിയമനം. നീട്ടിക്കിട്ടിയേക്കാം. പ്രായപരിധി 35 വയ്‌സ്സ്. ജനുവരി 26നകം https://www.irma.ac.in/careers/careers.phphttps://www.irma.ac.in/careers/careers.php യിലൂടെ അപേക്ഷിക്കണം.

