എറണാകുളം മില്‍മയില്‍ പിആന്റ്‌ഐ സൂപ്പര്‍വൈസര്‍ ഒഴിവുകള്‍
എറണാകുളം റീജിയണല്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനില്‍ (മില്‍മ എറണാകുളം മേഖലായൂണിയന്‍) പിആന്റ്‌ഐ സൂപ്പര്‍വൈസര്‍ തസ്‌തികയില്‍ ഒഴിവുകളുണ്ട്. മൂന്ന് ഒഴിവാണുള്ളത് ഒരുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. ഒരുവര്‍ഷത്തിനിടെ ഉണ്ടാകാനിടയുള്ള ഒഴിവുകളും കണക്കിലെടുത്താണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യരായവര്‍ക്കു ജനുവരി മൂന്നിന് രാവിലെ 11ന് മില്‍മ എറണാകുളം മേഖലായൂണിയന്റെ ഇടപ്പള്ളിയിലുള്ള ആസ്ഥാനഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണം. യോഗ്യത: ഒന്നാംക്ലാസ്സോടെ ബിരുദവും എച്ച്‌ഡിസിയും. അല്ലെങ്കില്‍ സഹകരണത്തില്‍ സ്‌പെഷ്യലൈസേഷനോടെ ബി.കോം. അല്ലെങ്കില്‍ ബിഎസ്‌സി (ബാങ്കിങ് ആന്റ് കോഓപ്പറേഷന്‍). പ്രായപരിധി 40 വയസ്സ്. പരസ്യവിജ്‌ഞാപനനമ്പര്‍: ഇയു/പിആന്റ്‌ഐ/54/2025 . വിജ്ഞാപനത്തിയതി 24-12-2025. കൂടുതല്‍ വിവരങ്ങള്‍ 0484 2541193 എന്ന ഫോണ്‍നമ്പരില്‍ കിട്ടും.


