കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ ഒഴിവ്
കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയില്‍ കമ്പനിസെക്രട്ടറിയുടെ ഒഴിവുണ്ട്. ഡിസംബര്‍ 29നു വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍, കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്, ടിസി 94/3171, സെന്റ് ആന്‍സ് ചര്‍ച്ചിന് എതിര്‍വശം, പള്ളിമുക്ക്, പേട്ട, തിരുവനന്തപുരം പിന്‍കോഡ് 695024 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കവറിനുപുറത്തു കമ്പനിസെക്രട്ടറി തസ്‌തികയിലേക്കുള്ള അപേക്ഷയാണെന്ന് എഴുതിയിരിക്കണം. അപേക്ഷാഫോം www.keralachicken.org.inhttp://www.keralachicken.org.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി മാത്രമേ സ്വീകരിക്കൂ. റെസ്യൂമെയും പൂരിപ്പിച്ച അപേക്ഷയും രേഖകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയംസാക്ഷ്യപ്പെടുത്തിയ കോപ്പികളും അയക്കണം. ഒരൊഴിവാണുള്ളത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് അംഗത്വം ഉണ്ടായിരിക്കണമെന്നതാണു നിര്‍ദേശിക്കുന്ന യോഗ്യത. ഏതെങ്കിലും കമ്പനിയുടെ നിയമപരവും റെഗുലേറ്ററിയുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്‌ത് സി.എസ്.ആയി അഞ്ചുകൊല്ലം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കമ്പനിനിയമം നന്നായി അറിഞ്ഞിരിക്കണം. ശമ്പളം മാസം 70,000 രൂപ. പ്രായപരിധി 40 വയസ്സ്. ചുരുക്കപ്പട്ടിക തയ്യാറാക്കി അഭിമുഖം നടത്തിയായിരിക്കും നിയമനം.


