എച്ച്‌ഡിസിഎം: ആല്‍ബിന് ഒന്നാംറാങ്ക്
കണ്ണൂര്‍ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 36-ാം ബാച്ച് എച്ച്‌ഡിസിഎം പരീക്ഷയില്‍ ആല്‍ബിന്‍ പി.എസ്. ഒന്നാംറാങ്കു നേടി. സഹകരണവാരാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഐസിഎമ്മിലെ എച്ച്‌ഡിസിഎം വിദ്യാര്‍ഥികള്‍ സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തില്‍ കല്യാശ്ശേരി കെപിആര്‍ജിഎസ് ജിഎച്ച്‌എസ്‌എസ്സിലെ ശ്രീനന്ദ എം.കെ. ഒന്നാംസ്ഥാനവും പറശ്ശിനിക്കടവ് പിഎച്ച്‌എസ്‌എസ്സിലെ കൃഷ്‌ണേന്ദു എം.വി. രണ്ടാംസ്ഥാനവും നേടി. ഇവര്‍ക്ക് ഐസിഎം കണ്ണൂര്‍ ഡയറക്ടര്‍ ഡോ. എ.കെ. സക്കീര്‍ ഹുസൈന്‍ സമ്മാനം നല്‍കി.


