റബ്ബര്‍സംഭരണ-വിപണനകേന്ദ്രവുമായി കോഴിക്കോട് റബ്ബര്‍ വിപണനസഹകരണസംഘം
കോഴിക്കോട് ഡിസ്‌ട്രിക്ട് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി സംഭരണ-വിപണനകേന്ദ്രം തുടങ്ങി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിര്‍വശത്തെ കെട്ടിടത്തിലാണിത്. സംസ്ഥാനസഹകരണറബ്ബര്‍ വിപണനഫെഡറേഷന്‍ പ്രസിഡന്റ് പി.വി. സ്‌കറിയ ഉദ്‌ഘാടനം ചെയ്‌തു. സംഘംപ്രസിഡന്റ് വി.ഡി. ജോസഫ് അധ്യക്ഷനായി. പ്രമുഖറബ്ബര്‍കര്‍ഷകന്‍ സി.സി.പോളില്‍നിന്നു റബ്ബര്‍ ഏറ്റുവാങ്ങി കാരശ്ശേരി ഗ്രാമപപഞ്ചായത്തുപ്രസിഡന്റ് അനിതാരാജന്‍ സംഭരണത്തിനു തുടക്കം കുറിച്ചു. റബ്ബര്‍മാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ ജെ. ലോറന്‍സ്, സംഘം മാനേജിങ് ഡയറക്ടര്‍ ജോണ്‍സണ്‍വര്‍ഗീസ്, ഡയറക്ടര്‍മാരായ എം. മധു, മോള്‍സി കെ.എസ്, ബിജു എന്നിവര്‍ സംസാരിച്ചു.


