മില്‍മയില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് ഒഴിവ്
കേരളസഹകരണക്ഷീരവിപണനഫെഡറേഷന്‍ (കെ.സി.എം.എം.എഫ്) അഥവാ മില്‍മയില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഒരുവര്‍ഷത്തേക്കാണു നിയമനം. ഒരുവര്‍ഷംകൂടി നീട്ടിയേക്കാം. പട്ടത്ത് കെ.സി.എം.എം.എഫിന്റെ ആസ്ഥാനത്താണു നിയമനം. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ വെബ്‌സൈറ്റിലൂടെ (www.cmd.kerala.gov.in) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒരൊഴിവാണുള്ളത്. മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷ്യലൈസേഷനോടെ എം.ബി.എ.യോ തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
മികവുറ്റ ഏതെങ്കിലും സ്ഥാപനത്തില്‍ ഡയറിഉല്‍പന്നങ്ങളുടെയോ ഭക്ഷ്യോല്‍പന്നങ്ങളുടെയ എഫ്‌എംസിജിയുടെയോ വിപണനവുമായി ബന്ധപ്പെട്ട് മാനേജീരിയില്‍ തസ്‌തികയില്‍ 10വര്‍ഷമെങ്കിലും പ്രവൃത്തിപരിചയം വേണം. പ്രായപരിധി 50 വയസ്സ്. 2025 സെപ്‌റ്റംബര്‍ ഒമ്പത് അടിസ്ഥാനാക്കിയാണു പ്രായപരിധി കണക്കാക്കുക. പ്രതിദിനം 4000 രൂപയാണു പ്രതിഫലം. കെ.സി.എം.എം.എഫ് ചട്ടങ്ങള്‍ പ്രകാരമുള്ള ടി.എ, ഡി.എ, എന്നിവയും കിട്ടും. അറിയിപ്പുകള്‍ ഉദ്യോഗാര്‍ഥിയുടെ സ്വന്തം മൊബൈല്‍നമ്പരിലും ഇ-മെയില്‍ ഐഡിയിലുമായിരിക്കും അയക്കുക. ചുരുക്കപ്പട്ടികയില്‍ വരുന്നവരെ മാത്രമേ അറിയിക്കൂ. സെപ്‌റ്റംബര്‍ 22നകം അപേക്ഷിക്കണം. അയക്കേണ്ട ഫോട്ടോയും രേഖകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമടങ്ങിയ പൂര്‍ണവിജ്ഞാപനം സിഎംഡിയുടെ വെബ്‌സൈറ്റില്‍ ഉണ്ട്.