ഇഎംഎസ് സഹകരണഗ്രന്ഥശാല പ്രൊഫ.എം.കെ.സാനുവിന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു
കേരളബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള എറണാകുളം കാക്കനാട്ടെ ഇഎംഎസ് സ്‌ഹകരണഗ്രന്ഥശാല അന്തരിച്ച പ്രൊഫ.എം.കെ. സാനുവിന്റെ സ്‌മരണാര്‍ഥം യുവസാഹിത്യപ്രതിഭകള്‍ക്കായി പുരസ്‌കാരം ഏര്‍പ്പെടുത്തും. കേരളബാങ്ക് ഇഎംഎസ് സഹകരണലൈബ്രറി സാഹിത്യപ്രതിഭാപുരസ്‌കാരം എന്നായിരിക്കും പേര്. 25000രൂപയും പ്രശസ്‌തിപത്രവും ഫലകവുമാണു നല്‍കുക. ആദ്യപുരസ്‌കാരം 2026ല്‍ എംകെ സാനുഅനുസ്‌മരണദിനമായ ആഗസ്‌റ്റ് രണ്ടിനു പ്രഖ്യാപിക്കും. വളര്‍ന്നുവരുന്ന യുവപ്രതിഭകളെ കണ്ടെത്താനും ആദരിക്കാനുമുള്ള പുരസ്‌കാരത്തിന് ഓരോവര്‍ഷവും സാഹിത്യത്തിലെ വിവിധവിഭാഗങ്ങളില്‍നിന്നുള്ള സൃഷ്ടികളായിരിക്കും പരിഗണിക്കുക. ഓരോവര്‍ഷവും ഓഗസ്‌റ്റിനുമുമ്പു അപേക്ഷ ക്ഷണിക്കും.