ഇടപ്പള്ളിബാങ്ക് അശാന്തം ചിത്രപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണബാങ്ക് അന്തരിച്ച ചിത്രകാരന്‍ അശാന്തന്റെ സ്‌്‌മരണാര്‍ഥം ഏര്‍പ്പെടുത്തിയഅശാന്തേ 2025 എന്ന സംസ്ഥാനതലചിത്രപ്രദര്‍ശനത്തിനും പുരസ്‌കാരത്തിനും അപേക്ഷ ക്ഷണിച്ചു.ചിത്രങ്ങള്‍ക്കു നിഷ്‌കര്‍ഷിച്ചിട്ടുള്ള പരമാവധി വലിപ്പം 120X 120 ആണ്. ഒരോ കലാകാരര്‍ക്കും മൂന്നു ചിത്രങ്ങളുടെ ഇമേജുകള്‍ ഓണ്‍ലൈനായി നല്‍കാം. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ ഒറിജിനല്‍ ശേഖരിച്ചു പുരസ്‌കാരം നല്‍കും. അശാന്തം ടൈറ്റില്‍ അവാര്‍ഡ് 25000 രൂപയും മെമന്റോയും പ്രശസ്‌തിഫലകവുമാണ്. 10,000 രൂപയും മെമന്റോയും പ്രശസ്‌തിഫലകവുമുള്ള രണ്ടു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരങ്ങളുമുണ്ട്. കൂടാതം 5000 രൂപയും മെമന്റോയും പ്രശസ്‌തിപത്രവുമടങ്ങിയ രണ്ടു പ്രോല്‍സാഹനസമ്മാനങ്ങളും നല്‍കും. സെപ്‌റ്റംബര്‍ 20നകം ചിത്രങ്ങളുടെ ഇമേജുകള്‍ ഓണ്‍ലൈനായി അയക്കണം. [email protected] എന്നതാണ് ഇ-മെയില്‍ വിലാസം. ഫോണ്‍: 9526150635.