കേരളബാങ്ക് അസിസ്റ്റന്റ് മാനേജര്‍ റാങ്കുലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു
പി.എസ്.സി കേരളബാങ്കിലെ അസിസ്‌റന്റ് മാനേജര്‍ തസ്‌തികയിലേക്ക് ജനറല്‍ കാറ്റഗറിയിലും (കാറ്റഗറി നമ്പര്‍ 433/2023) സൊസൈറ്റി കാറ്റഗറിയിലും (കാറ്റഗറി നമ്പര്‍ 434/2023) ഇന്റര്‍വ്യൂ നടത്തി നിയമനത്തിന് അര്‍ഹരായവരുടെ റാങ്കുലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. സൊസൈറ്റി കാറ്റഗറിയില്‍ 12 പേരുടെയും ജനറല്‍ കാറ്റഗറിയില്‍ 433പേരുടെയും റാങ്കുലിസ്റ്റാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജനറല്‍ കാറ്റഗറിയില്‍ ഈഴവ/തീയ്യ/ ബില്ലവ, പട്ടികജാതി, പട്ടികവര്‍ഗ, മുസ്ലിം, ലാറ്റിന്‍ കാത്തലിക്, ഒബിസി, വിശ്വകര്‍മ, എസ്‌ഐയുസി നാടാര്‍, പട്ടികജാതി പരിവര്‍ത്തിതക്രൈസ്‌തവര്‍, ധീവര, ഹിന്ദു നാടാര്‍, സാമ്പത്തികദുര്‍ബലവിഭാഗം സപ്ലിമെന്ററി ലിസ്റ്റുകളുമുണ്ട്. 320പേരാണു സപ്ലിമെന്ററി ലിസ്റ്റിലുള്ളത്. ലിസ്റ്റുകള്‍ സെപ്‌റ്റംബര്‍ 10നു പ്രാബല്യത്തില്‍ വന്നു.
പുനര്‍മൂല്യനിര്‍ണയം അനുവദിക്കില്ല. www.keralapsc.gov.inhttp://www.keralapsc.gov.in ലൂടെ ഒറ്റത്തവണരജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി അപേക്ഷിച്ചാല്‍ ആന്‍സര്‍ സ്‌ക്രിപ്‌റ്റുകള്‍ റീച്ചെക്ക് ചെയ്യാം. ഇതിന് 85 രൂപ ഇ-പേമെന്റ് നടത്തണം. സെപ്‌റ്റംബര്‍ 24നകം അപേക്ഷിക്കണം. ഒഎംആര്‍ഷീറ്റിന്റെ ഫോട്ടോകോപ്പി വേണ്ടവരും 24നകം മേല്‍പറഞ്ഞവിധം അപേക്ഷിക്കണം. അതിന് 335രൂപയാണ് അടക്കേണ്ടത്. റാങ്കുലിസ്റ്റില്‍ ജാതി തെറ്റായാണു രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ ഒരുമാസത്തിനകം പിഎസ്.സിയുടെ ഡെപ്യൂട്ടിസെക്രട്ടറിയെ (പരീക്ഷാവിഭാഗം) അറിയിക്കണം. അഡൈ്വസിനുള്ള അവകാശം വേണ്ടെന്നു വയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ദിഷ്ടമാതൃകയില്‍ പിഎസ്.സി. സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ഫോം കമ്മീഷന്റെ വെബ്‌സൈറ്റിലുണ്ട്. അപേക്ഷ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. നോട്ടറിയുടെ സത്യവാങ്‌മൂലം, സ്വയംസാക്ഷ്യപ്പെടുത്തിയ ഐഡി പകര്‍പ്പ് എന്നിവയും വേണം. 15 ദിവസത്തിനകം അപേക്ഷിക്കണം. ഒഎംആര്‍ഷീറ്റുകളുടെ എ പാര്‍ട്ടും ബി പാര്‍ട്ടും ആറുമാസത്തിനുശേഷം നശിപ്പിക്കും.
റാങ്കിലിസ്റ്റുകള്‍ ഇതോടൊപ്പം.