സഹകരണവര്‍ഷം:ഐഎല്‍ഒയുടെ ഫോട്ടോമല്‍സരത്തിന്‌ അപേക്ഷിക്കാം

Moonamvazhi

അന്താരാഷ്ട്രസഹകരണവര്‍ഷാചരണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) സഹകരണഫോട്ടോമല്‍സരം നടത്തുന്നു. ഐഎല്‍ഒയുടെ 105-ാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായിക്കൂടിയാണു മല്‍സരം. ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഫോട്ടോമാധ്യമപ്രവര്‍ത്തകര്‍ക്കും ദൃശ്യകാഥികര്‍ക്കും (വിഷ്വല്‍ സ്റ്റോറി ടെല്ലേഴ്‌സ്‌) പങ്കെടുക്കാം. ഐഎല്‍ഒയുടെ സഹകരണ-സാമൂഹ്യ-ഐക്യദാര്‍ഢ്യസമ്പദ്‌വ്യവസ്ഥാഘടകമാണു മല്‍സരം നടത്തുന്നത്‌. ഫോട്ടോകള്‍ ജനീവയിലെ ആസ്ഥാനത്തും ഡിജിറ്റല്‍ ചാനലുകളിലും പ്രദര്‍ശിപ്പിക്കും. ജൂണ്‍15നകം അപേക്ഷിക്കണം. സഹകരണസ്ഥാപനങ്ങളും വിശാലമായ സാമൂഹ്യ-ഐക്യദാര്‍ഢ്യസമ്പദ്‌വ്യവസ്ഥകളും മാന്യമായ തൊഴിലിനും സാമൂഹികനീതിക്കും സുസ്ഥിരസമ്പദ്‌ വ്യവസ്ഥയ്‌ക്കും എങ്ങനെയൊക്കെ സംഭാവനകള്‍ അര്‍പ്പിക്കുന്നു എന്നു ചിത്രീകരിക്കുന്ന ഫോട്ടോകളാണു സമര്‍പ്പിക്കേണ്ടത്‌. പരിചരണസമ്പദ്‌വ്യവസ്ഥ (കെയര്‍ ഇക്കോണമി), പ്രതിസന്ധികളോടുള്ള പ്രതികരണം (ക്രൈസിസ്‌ റെസ്‌പോണ്‍സ്‌), ബാലവേല അവസാനിപ്പിക്കല്‍, അനൗപചാരികസമ്പദ്‌വ്യവസ്ഥയെ ഔപചാരികമാക്കല്‍ (ഫോര്‍മലൈസേഷന്‍ ഓഫ്‌ ഇന്‍ഫോര്‍മല്‍ ഇക്കോണമി), ഹരിതസമ്പദ്‌വ്യവസ്ഥ-പുനരുപയോഗിക്കാവുന്നകാര്യങ്ങളും പുതുക്കിയെടുക്കാവുന്ന ഊര്‍ജവും ഉള്‍പ്പെടെ (ഗ്രീന്‍ ഇക്കോണമി ഇന്‍ക്ലൂഡിങ്‌ റീസൈക്ലിങ്‌ ആന്റ്‌ റിന്യൂവബിള്‍ എനര്‍ജി), തൊഴിലാളി കുടിയേറ്റം (ലേബര്‍ മൈഗ്രേഷന്‍), നിര്‍ബന്ധിത സ്ഥാനഭ്രംശനം (ഫോഴ്‌സ്‌ഡ്‌ ഡിസ്‌പ്ലേസ്‌മെന്റ്‌), തൊഴില്‍സുരക്ഷയും ആരോഗ്യവും (ഒക്കുപ്പേഷണല്‍ സേഫ്‌റ്റി ആന്റ്‌ ഹെല്‍ത്ത്‌ – ഒഎസ്‌എച്ച്‌), പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥ (പ്ലാറ്റ്‌ഫോം ഇക്കോണമി), ഗ്രാമീണസമ്പദ്‌വ്യവസ്ഥ, നൈപുണ്യവികസനം (സ്‌കില്‍സ്‌ ഡവലപ്‌മെന്റ്‌), ശേഷികള്‍ വര്‍ധിപ്പിക്കല്‍ (കപ്പാസിറ്റി ബില്‍ഡിങ), സാങ്കേതികവിദ്യയും നൂതനത്വവും (ടെക്‌നോളജി ആന്റ്‌ ഇന്നൊവേഷന്‍), സ്‌ത്രീശാക്തീകരണം (വിമന്‍ എംപവര്‍മെന്റ്‌), ലിംഗസമത്വം (ജന്റര്‍ ഈക്വാളിറ്റി), യുവാക്കള്‍ക്കുള്ള തൊഴില്‍സൃഷ്ടി (യൂത്ത്‌ എംപ്ലോയ്‌മെന്റ്‌) എന്നീ വിഷയങ്ങള്‍ പ്രതിഫലിക്കുന്ന ഫോട്ടോകളാണെങ്കില്‍ നന്ന്‌. എന്നുവച്ച്‌ ഈ വിഷയങ്ങളില്‍മാത്രമായി ഫോട്ടോകള്‍ പരിമിതപ്പെടുത്തണം എന്നില്ല. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫോട്ടോകള്‍ സമര്‍പ്പിക്കാം. സബ്‌മിഷന്‍ഫോമും ഫോട്ടോകളുടെ വലിപ്പം, ഗുണനിലവാരം തുടങ്ങിയവ കാര്യങ്ങളും മറ്റുവിവരങ്ങളും https://www.ilo.org/call-photos-celebration-international-year-cooperatives-2025https://www.ilo.org/call-photos-celebration-international-year-cooperatives-2025 ല്‍ ലഭിക്കും.

 

Moonamvazhi

Authorize Writer

Moonamvazhi has 409 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!