എം.വി.ആറിലെ ഡോ.അഖില്‍ പി. സന്തോഷിന് അന്താരാഷ്ട്രപുരസ്‌കാരം
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്കിന്റെ കാന്‍സര്‍-അനുബന്ധ രോഗങ്ങളുടെ ഗവേഷണഫൗണ്ടേഷനായ കെയര്‍ ഫൗണ്ടേഷന്റെ ഘടകമായ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ സ്‌പെഷ്യലിസ്റ്റായ ഡോ. അഖില്‍ പി സന്തോഷിന് അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി ഫൗണ്ടേഷന്റെ 2005ലെ അന്താരാഷ്ട്ര വികസനവിദ്യാഭ്യാസപുരസ്‌കാരം ( ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് ആന്റ് എഡ്യുക്കേഷന്‍-ഐഡിയ-അവാര്‍ഡ്) ലഭിച്ചു. അദ്ദേഹത്തിന്റെ മികച്ച പ്രൊഫഷണല്‍ നേട്ടങ്ങള്‍ക്കും ഓങ്കോളജിരംഗത്തെ പ്രമുഖരിലൊരാളായി ഉയര്‍ന്നുവരികയാണെന്നുമുള്ള സാക്ഷ്യപത്രമാണ് ഈ അന്താരാഷ്ട്രഅംഗീകാരമെന്ന് എംവിആര്‍ കാന്‍സര്‍ സെന്റര്‍ അഭിനന്ദനസന്ദേശത്തില്‍ അറിയിച്ചു. പുതുച്ചേരി ജിപ്‌മെറില്‍നിന്ന് എംബിബിഎസ് പാസ്സായ ഡോ. അഖില്‍ പി സന്തോഷ് ചണ്ഡിഗഢ് പി.ജി.ഐ.എം.ഇ.ആറില്‍നിന്ന്‌് ഇന്റേണല്‍ മെഡിസിനില്‍ എം.ഡി.യും ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍നിന്ന് മെഡിക്കല്‍ ഓങ്കോളജിയില്‍ ഡി.എമ്മും കരസ്ഥമാക്കി. എം.ആര്‍.സി.പി (ലണ്ടന്‍), മെഡിക്കല്‍ ഓങ്കോളജിയില്‍ സ്‌പെഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് (ആര്‍.സിപി), ഇ.സി.എം.ഒ (ഇഎസ്‌എംഒ സര്‍ട്ടിഫൈഡ് മെഡിക്കല്‍ ഓങ്കോളജിസ്‌റ്റ്) യോഗ്യതകളും നേടിയിട്ടുണ്ട്.