അസിസ്റ്റന്റ് രജിസ്‌ട്രാര്‍/ അസിസ്റ്റന്റ് ഡയറക്ടര്‍ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സഹകരണസംഘം സീനിയര്‍ ഇന്‍സ്‌പെക്ടര്‍/ ഓഡിറ്റര്‍മാരില്‍നിന്നും അസിസ്റ്റന്റ് രജിസ്‌ട്രാര്‍/ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്‌തികയിലേക്ക് ഉദ്യോഗക്കയറ്റം നല്‍കുന്നതിനുള്ള സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 86പേരാണു ലിസ്റ്റിലുള്ളത്. മാര്‍ച്ച് 25നു ഡിപ്പാര്‍ട്ടുമെന്റല്‍ പ്രൊമോഷന്‍കമ്മറ്റി അംഗീകരിച്ച ലിസ്റ്റ് ഏപ്രില്‍ ഒമ്പതിന് സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് 10ന് അസാധാരണഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കുകയായിരുന്നു. വിജ്ഞാപനവും ലിസ്റ്റിന്റെ പൂര്‍ണരൂപവും ചുവടെ.