കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസിലും തിരഞ്ഞെടുപ്പ് അതോറിട്ടിയിലുമായി 10 കണ്‍സള്‍ട്ടന്റ് ഒഴിവുകള്‍
വിവിധതസ്‌തികളില്‍ 10 കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവുകളിലേക്കു കേന്ദ്രസഹകരണരജിസ്‌ട്രാര്‍ അപേക്ഷ ക്ഷണിച്ചു. ജോയിന്റ് രജിസ്‌ട്രാര്‍ (പേ ലെവല്‍ -12), ഡെപ്യൂട്ടി രജിസ്‌ട്രാര്‍ (പേ ലെവല്‍ -11), അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (പേ ലെവല്‍- 10), സീനിയര്‍ കോഓപ്പറേറ്റീവ് ഓഫീസര്‍ (പേ ലെവല്‍ – 7) തസ്‌തികകളിലാണ് ഒഴിവുകള്‍. ജോയിന്റ് രജിസട്രാറുടെ ഒരു ഒഴിവാണുള്ളത്. ഇതുസഹകരണതിരഞ്ഞെടുപ്പ് അതോറിട്ടി (സിഇഎ)യിലാണ്. ഡെപ്യൂട്ടി രജിസ്‌ട്രാറുടെ മൂന്ന് ഒഴിവുണ്ട്. ഇതിലൊന്നു സിഇഎയിലും രണ്ടെണ്ണം കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസിലുമാണ്. അസിസ്റ്റന്റ് രജിസ്‌ട്രാര്‍ തസ്‌തികയില്‍ അഞ്ച് ഒഴിവുണ്ട്. ഇതില്‍ രണ്ടെണ്ണം കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസിലും മൂന്നെണ്ണം സിഇഎയിലുമാണ്. പ്രായം 60വയസ്സിനും 63 വയസ്സിനുംമധ്യേ. യോഗ്യതയും പ്രവൃത്തിപരിചയവും ആദ്യമുന്നു തസ്‌തികകള്‍ക്കും ഒന്നുതന്നെ. കേന്ദ്ര/ സംസ്ഥാന സഹകരണബാങ്കുകൾ എന്നിവയില്‍നിന്ന് യഥാക്രമം പേ ലെവല്‍ 12, 11, 10 (ഏഴാം കേന്ദ്രശമ്പളക്കമ്മീഷന്‍ പ്രകാരം) നിരക്കില്‍ ശമ്പളത്തോടെ വിരമിച്ചവരായിരിക്കണം എന്നതാണു യോഗ്യത. സീനിയര്‍ കോഓപ്പറേറ്റീവ് ഓഫീസര്‍ (പേ ലെവല്‍-7) തസ്‌തികയില്‍ ഒരു ഒഴിവാണുള്ളത്. ഇത് കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസിലാണ്.
ആദ്യമൂന്നു തസ്‌തികയിലെയും പ്രവൃത്തിപരിചയവും സമാനമാണ്. രാജ്യത്തെയും സംസ്ഥാനത്തെയും സഹകരണഘടനയെയും മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘം നിയമങ്ങളെയും ചട്ടങ്ങളെയും സഹകരണമേഖലാമാനേജ്‌മെന്റിനെയും കുറിച്ച് പരിജ്ഞാനം അല്ലെങ്കില്‍ സര്‍ക്കാര്‍മന്ത്രാലയത്തിലോ വകുപ്പിലോ സഹകരണമേഖലകളുമായി ബന്ധപ്പെട്ടും നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്‌തും പരിചയം അല്ലെങ്കില്‍ രാജ്യത്തെയോ സംസ്ഥാനത്തെയോ തിരഞ്ഞെടുപ്പുനടത്തിപ്പില്‍ പരിചയം. ഇ-ഓഫീസും എംഎസ് ഓഫീസും ഉള്ള കമ്പ്യൂട്ടറുകളില്‍ ജോലിചെയ്യാനുള്ള അറിവുണ്ടായിരിക്കണം.സീനിയര്‍ കോഓപ്പറേറ്റീവ് ഓഫീസര്‍ തസ്‌തികയില്‍ അപേക്ഷിക്കുന്നവര്‍ കേന്ദ്ര/സംസ്ഥാനസര്‍ക്കാര്‍/സംസ്ഥാനസഹകരണബാങ്കുകള്‍,/സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് ഏഴാംശമ്പളക്കമ്മീഷന്‍ പ്രകാരം പേ ലെവല്‍ ഏഴ് നിരക്കിലുള്ള ശമ്പളത്തോടെ വിരമിച്ചവരാകണം. നേരത്തേപറഞ്ഞ പ്രവൃത്തിപരിചയനിഷ്‌കര്‍ഷകളില്‍ കേന്ദ്ര,സംസ്ഥാനതിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ നടത്തിയുള്ള പരിചയം ഒഴികെയുള്ളവ ഈ തസ്‌തികയ്‌ക്കും ബാധകമാണ്.
എല്ലാ തസ്‌തികയുടെയും സേവനവേതനവ്യവസ്ഥകള്‍ 9-1-2020ലെ ഡിപ്പാര്‍ട്ടമെന്റ് ഓഫ് എക്‌സപെന്‍ഡി്‌ച്ചര്‍ ഓഫീസ് മെമ്മോാറാണ്ടം നമ്പര്‍ 3-25/2020-E.IIIA പ്രകാരമായിരിക്കും. അവസാനം കിട്ടിയ അടിസ്ഥാനശമ്പളത്തില്‍നിന്നു പെന്‍ഷന്‍തുക കുറച്ചുള്ളതായിരിക്കും പ്രതിമാസപ്രതിഫലം. ഒരുവര്‍ഷത്തേക്കാണു നിയമനം. നീട്ടാന്‍ സാധ്യതയുണ്ട്. അപേക്ഷ ഇ-മെയിലിലോ തപാലിലോ അയക്കാം. നേരിട്ടെത്തിക്കുകയുമാവാം. നിര്‍ദിഷ്ടമാതൃകയിലുള്ള ബയോഡാറ്റ, പിപിഒ അല്ലെങ്കില്‍ പെന്‍ഷന്‍കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം മാര്‍ച്ച് 20മുതലുള്ള 45ദിവസത്തിനകം ദിവസത്തിനകം ഡയറക്ടര്‍ (അഡ്‌മിനിസ്‌ട്രേഷന്‍), ഒമ്പതാംനില, ടവര്‍-ഇ, വേള്‍ഡ് ട്രേഡ് സെന്റര്‍, നവ്‌റോജി നഗര്‍, സഫ്‌ദര്‍ജങ് എന്‍ക്ലേവ്, ന്യൂഡല്‍ഹി 110 029 എന്ന വിലാസത്തില്‍ കിട്ടണം. ഇ-മെയില്‍: [email protected] അപേക്ഷാമാതൃകയും കൂടുതല്‍ വിവരങ്ങളും കേന്ദ്രസഹകരണരജിസ്‌ട്രാറുടെ സൈറ്റില്‍ (crcs.gov.in) കിട്ടും.